അതൊരു ഒന്നൊന്നര ഉമ്മവയ്ക്കലായി പോയി; വള്ളം മറിഞ്ഞ് വരനും വധവും വെള്ളത്തില്‍; വൈറലായി ഒരു സേവ് ഡേറ്റ് ഷൂട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

അതൊരു ഒന്നൊന്നര ഉമ്മവയ്ക്കലായി പോയി; വള്ളം മറിഞ്ഞ് വരനും വധവും വെള്ളത്തില്‍; വൈറലായി ഒരു സേവ് ഡേറ്റ് ഷൂട്ട്

വിവാഹം വ്യത്യസ്തമാക്കാന്‍ പ്രീവെഡ്ഡിംഗ് ഷൂട്ടും, പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടുമൊക്കെ ഗംഭീരമാക്കാന്‍ ഇന്ന് എല്ലാവരും ശ്രമിക്കാറുണ്ട്. ഇതിനായി എന്ത് സാഹസത്തിനും വധുവും വരനും തയ്യാറാകാറുമുണ്ട്. ചിലതൊക്കെ പ്രതീക്ഷിച്ചത്ര ഗംഭീരമാകില്ലെങ്കിലും വൈറലാകാറുണ്ട്. ഇപ്പോള്‍ ഇത് പോലെയുള്ള ഒരു സേവ് ദ് ഡേറ്റ് വീഡിയോയാണ് തരംഗമാകുന്നത്.

എന്നാല്‍ ഈ സേവ് ദ് ഡേറ്റ് വീഡിയോ വൈറലായത് ഷൂട്ടിനിടെ വഞ്ചി മറിഞ്ഞ് ചെറുക്കനും പെണ്ണും വെള്ളത്തില്‍ വീണതോടെയാണ്. ടിജിന്‍, ശില്‍പ എന്നിവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ഷൂട്ടിനിടെയാണ് സംഭവം. പുഴയില്‍ വഞ്ചിയിലിരുന്നായിരുന്നു ഷൂട്ട്. മഴപെയ്യുന്നതും കയ്യില്‍ വാഴയില പിടിച്ച് യാത്ര ചെയ്യുന്നതുമാണ് സീന്‍. പുഴയില്‍ നിന്നു വെള്ളം തെറിപ്പിച്ചാണ് മഴ പെയ്യിക്കുന്നത്. ''രണ്ടുപേരും റൊമാന്‍ഡിക് ആയി ചിരിക്കണം. വെള്ളം വീഴുമ്പോള്‍ കിസ് ചെയ്യണം''- ക്യാമറാമാന്‍ നിര്‍ദേശം കൊടുക്കുന്നതു കേള്‍ക്കാം. എന്നാല്‍ വധുവിനെ ചുംബിക്കാനുള്ള ശ്രമത്തിനിടെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് രണ്ടുപേരും വെള്ളത്തില്‍ വീഴുകയായിരുന്നു. ആഴമില്ലാത്ത ഭാഗത്തായിരുന്നതിനാല്‍ ഇരുവര്‍ക്കും അപകടമൊന്നുമുണ്ടായില്ല.

ഇതിന് മുന്‍പ് ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും വധുവായ തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ്ങിനിടെ വഞ്ചി മറിഞ്ഞ് വെള്ളത്തില്‍ വീണ വീഡിയോയും വൈറലായിരുന്നു. കുട്ടനാട്ടില്‍ കായലിലൂടെ വഞ്ചി തുഴഞ്ഞു പോകുന്നതായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. പോസ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ക്യാമറാമാന്‍ നല്‍കുന്നുണ്ടായിരുന്നു. പ്രിയ അല്‍പ്പം ഭയത്തിലായിരുന്നു. ഇതിനിടെ വഞ്ചി അപ്രതീക്ഷിതമായി മറിയുകയായിരുന്നു.



from mangalam.com http://bit.ly/2XlvkLC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages