മുഖ്യമന്ത്രിക്ക് ഹിന്ദുവിന്റെ മന്ത്രം കേട്ടാല്‍ ചൊറിച്ചിലെന്ന് ശശികല ; ശബരിമലയെക്കുറിച്ച് മിണ്ടരുതെന്ന പറയുന്നവര്‍ ബാബ്‌റി മസ്ജിദും ഗുജറാത്ത് കലാപവും പറയുന്നത് വിലക്കാത്തത് എന്ത്? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

മുഖ്യമന്ത്രിക്ക് ഹിന്ദുവിന്റെ മന്ത്രം കേട്ടാല്‍ ചൊറിച്ചിലെന്ന് ശശികല ; ശബരിമലയെക്കുറിച്ച് മിണ്ടരുതെന്ന പറയുന്നവര്‍ ബാബ്‌റി മസ്ജിദും ഗുജറാത്ത് കലാപവും പറയുന്നത് വിലക്കാത്തത് എന്ത്?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഹിന്ദുവിന്റെ മന്ത്രം കേട്ടാല്‍ ചൊറിച്ചിലാണെന്നും കാട്ടാക്കടയിലെ സംഭവം വ്യക്തമാക്കുന്നത് അതാണെന്നും ശബരിമല കര്‍മ്മസമിതി നേതാവ് കെ.പി. ശശികല. തെരഞ്ഞെടുപ്പില്‍ ശബരിമലയെക്കുറിച്ച് മിണ്ടരുതെന്ന് ആവശ്യപ്പെടുന്നവര്‍ ബാബ്‌റി മസ്ജിദും ഗുജറാത്ത് കലാപവും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിലക്കാത്തത് എന്തുകൊണ്ടാണെന്നും ശശികല ചോദിച്ചു.

ഒരു രാഷ്ട്രീയവും പറയാത്ത ശബരിമല കര്‍മ്മസമിതിയുടെ ഫ്‌ളക്‌സ് നീക്കം ചെയ്തതിനെതിരേ ശക്തമായി പ്രതിഷേധിക്കും. ശബരിമല വിഷയം ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എന്തുകൊണ്ടാണ് ശബരിമല ശാന്തമായതെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ശശികല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായി സര്‍ക്കാരിനെതിരേ തങ്ങള്‍ പ്രതിഷേധിക്കുക തന്നെ ചെയ്യും.

ശബരിമല കര്‍മ്മസമിതി തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഫ്‌ളക്‌സുകള്‍ ഒരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്തത് സംസ്ഥാന സര്‍ക്കാര്‍ ആരേയോ ഭയക്കുന്നതിന്റെ തെളിവാണ്. രാഷ്ട്രീയം പറയാതെയും ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാതെയും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇരുട്ടത്ത് ഉദ്യോഗസ്ഥര്‍ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തു. ആശയ പ്രചരണത്തിനുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. ഇതിനെതിരേ പ്രതിഷേധിക്കുകയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്യും.

ആറ്റിങ്ങലില്‍ നിന്നും കര്‍മ്മസമിതിയുടെ ലഘുലേഖകള്‍ പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ അവിടുത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ പ്രചരണ നോട്ടീസിലെ ചട്ടലംഘനങ്ങള്‍ പരിശോധിക്കാന്‍ പോലും തയ്യാറായില്ലെന്നും ശശികല ആരോപിച്ചു. കാട്ടാക്കടയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി നടക്കുന്നതിനിടയില്‍ തൊട്ടടുത്ത ക്ഷേത്രത്തിലെ നാമജപങ്ങള്‍ സമ്മേളനത്തിനിടെ ഉയര്‍ന്നപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ വൈദ്യൂതി വിഛേദിച്ച സംഭവം വിവാദമായിരുന്നു.



from mangalam.com http://bit.ly/2KMAeQz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages