ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കര്‍ണാടക കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ മൊഹമ്മദ് മുഹ്സിന് എതിരെയാണ് നടപടി. ഒഡിഷയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ് മൊഹമ്മദ്. ഒഡീഷയില്‍ പ്രചരണത്തിനായി പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.
ഒഡിഷയിലെ സമ്പല്‍പൂരില്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ മോഡി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ പതിനഞ്ച് മിനിറ്റോളമാണ് പരിശോധനയുടെ പേരില്‍ തടഞ്ഞു വെച്ചത്. പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തിലായിരുന്നു പരിശോധന. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ഇല്ലാതെ എസ്പിജി സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് പരിശോധന നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് ജില്ലാ കളക്ടറുടെയും ഡിഐജിയുടെയും റിപ്പോര്‍ട്ട് പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ധര്‍മേന്ദ്ര ശര്‍മയെ ചുമതലപ്പെടുത്തി. ചൊവ്വാഴ്ച കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായീക്ക്് എന്നിവരുടെ ഹെലികോപ്റ്ററുകളും ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. തെരഞ്ഞെടുപ്പ്് കമ്മീഷന്റെ റൂര്‍ക്കലയിലെ ഫ്‌ളൈയിംഗ് സ്‌ക്വാഡാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
from mangalam.com http://bit.ly/2Xo3tL0
via IFTTT
No comments:
Post a Comment