ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അന്യായമായി തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍... വകുപ്പുകള്‍ ഏറെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അന്യായമായി തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍... വകുപ്പുകള്‍ ഏറെ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ കുറ്റപത്രം പ്രോസിക്യൂഷന്‍ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുമായി കൂടിയാലോചിച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 2-എന്‍ (ഒരേ സ്ത്രീയെ പലതവണ ബലാത്സംഗം ചെയ്യല്‍. ശിക്ഷ പത്തു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴയും), 376 സി-എ (മേലധികാരം ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കല്‍. അഞ്ചു മുതല്‍ പത്തു വര്‍ഷം വരെ തടവും പിഴയും), 377 (പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം. പത്തു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴയും), 342 (അന്യായമായി തടഞ്ഞുവയ്ക്കല്‍. ഒരു വര്‍ഷം വരെ തടവും പിഴയും), 506 (ഭീഷണിപ്പെടുത്തല്‍. രണ്ടു വര്‍ഷം വരെ തടവും പിഴയും) വകുപ്പുകള്‍ പ്രകാരമാണു കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

കേസില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളുണ്ട്. മൂന്നു ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും ഏഴു മജിസ്‌ട്രേറ്റുമാരും ഒരു ഡോക്ടറും സാക്ഷിപ്പട്ടികയിലുണ്ട്.

കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയാണു ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോയ്‌ക്കെതിരേ പരാതി നല്‍കിയത്. 2014നും 2016നുമിടയില്‍ നാടുകുന്ന് മഠത്തില്‍വച്ച് 13 തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2017 ജൂണ്‍ 27 നു പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം ഇഴയുകയാണെന്നും ആരോപണവിധേയനായ ബിഷപ്പിനെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണെന്നും ആരോപണമുയര്‍ന്നു. കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളം വഞ്ചിസ്‌ക്വയറില്‍ നടത്തിയ സമരം രാജ്യാന്തര ശ്രദ്ധ നേടി.

തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടര്‍ച്ചയായ മൂന്നു ദിവസത്തെ ചോദ്യംചെയ്യലിനുശേഷം 2018 സെപ്റ്റംബര്‍ 21നു ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. 25 ദിവസത്തിനുശേഷം ഒക്‌ടോബര്‍ 16-നു ജാമ്യം ലഭിച്ചു. തുടര്‍ന്ന്, കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതും വിവാദമായി.യിരുന്നു.

സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും കുറ്റപത്രം വൈകില്ലെന്ന് ഉറപ്പുലഭിച്ചതോടെ സമരം മാറ്റിവയ്ക്കുകയായിരുന്നു.



from mangalam.com http://bit.ly/2WPBPGq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages