കുതിരപ്പുറത്ത് സ്‌കൂളില്‍ പോകുന്ന വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ വിദ്യാര്‍ത്ഥിനിയാണ് മാള സ്വദേശിനിയായ സി.എ കൃഷ്ണ. റാണാ കൃഷ് എന്ന പേരുള്ള ആണ്‍കുതിരയുടെ പുറത്ത് കയറിയാണ് കൃഷ്ണ മൂന്നര കിലോമീറ്റര്‍ ദൂരത്തുള്ള തന്റെ സ്‌കൂളില്‍ പോയി പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഇപ്പോള്‍ കൃഷ്ണയുടെ കുതിര സവാരിയുടെ വീഡിയോ ട്വിറ്റില്‍ പങ്കുവച്ചു കൊണ്ട് ഇവളാണ് തന്റെ ഹീറോയെന്ന് അറിയിച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.
തൃശ്ശൂരിലുള്ള ആര്‍ക്കെങ്കിലും ഈ പെണ്‍കുട്ടിയെ അറിയുമോ? അവളുടെയും ആ കുതിരയുടെയും ചിത്രം എനിക്ക് സ്‌ക്രീന്‍ സേവറായി ഇടാന്‍ വേണം. അവളാണ് എന്റെ ഹീറോ, അവളുടെ പ്രവര്‍ത്തി എന്നില്‍ ശുഭാപ്തി വിശ്വാസം നിറച്ചു എന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്റില്‍ കുറിച്ചു. മനോജ് കുമാര്‍ എന്നയാള്‍ പങ്കുവച്ച വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടാണ് ആനന്ദ് മഹീന്ദ്ര ഇതു കുറിച്ചത്. ബ്രില്ല്യന്റ് ഗേള്‍, ഇതു കൂടിയാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്നാണ് വീഡിയോയ്‌ക്കൊപ്പം ആനന്ദ് മഹീന്ദ്ര കുറിച്ചിരിക്കുന്നത്.
നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദിയുടെ മകളാണ് കൃഷ്ണ. കൃഷ്ണയുടെ വീട്ടില്‍ രണ്ട് കുതിരകളുണ്ട്. കുതിര സവാരിയോടുള്ള കമ്പം കൊണ്ട് കൃഷ്ണ സ്‌കൂളില്‍ പോകുന്നതും കടയില്‍ പോകുന്നതുമെല്ലാം കുതിരപ്പുറത്താണ്. ഇപ്പോള്‍ കുതിര സവാരിയില്‍ പരിശീലനം നടത്തുകയാണ് കൃഷ്ണ. പരിശീലനം പൂര്‍ത്തിയായാല്‍ കുതിരയോട്ടത്തില്‍ പങ്കെടുക്കണമെന്നാണ് കൃഷ്ണയുടെ ആഗ്രഹം. പരിശീലകരാണ് കൃഷ്ണ കുതിരപ്പുറത്ത് പരീക്ഷക്ക് പോകുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
Brilliant! Girls’ education is galloping ahead...A clip that deserves to go viral globally. This, too, is #IncredibleIndia https://t.co/y1A9wStf7X— anand mahindra (@anandmahindra) April 7, 2019
from mangalam.com http://bit.ly/2uST5yu
via IFTTT
No comments:
Post a Comment