കാണ്ടാമൃഗത്തെ വേട്ടയാടാനിറങ്ങിയയാളെ ആന കൊന്നു, സിംഹം വിശപ്പുമാറ്റി; ഒടുവില്‍ അവശേഷിച്ചത് തലയോട്ടിയും പാന്റും മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

കാണ്ടാമൃഗത്തെ വേട്ടയാടാനിറങ്ങിയയാളെ ആന കൊന്നു, സിംഹം വിശപ്പുമാറ്റി; ഒടുവില്‍ അവശേഷിച്ചത് തലയോട്ടിയും പാന്റും മാത്രം

കേപ് ടൗണ്‍ : കാണ്ടാമൃഗത്തെ വേട്ടയാടാന്‍ എത്തിയ വേട്ടക്കാരനെ ആന കൊന്നുവെന്നും പിന്നീട് ഇയാളുടെ മൃതദേഹം സിംഹം ഭക്ഷിച്ചുവെന്നും റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് അഞ്ച് വേട്ടക്കാര്‍ ദക്ഷിണാഫ്രിക്കയിലെ ക്രുഗര്‍ ദേശീയ പാര്‍ക്കില്‍ കണ്ടാമൃഗത്തെ കൊല്ലാനായി അനധികൃതമായി പ്രവേശിച്ചത്. ഇവരില്‍ നാല് പേര്‍ മാത്രമാണ് തിരിച്ചു വന്നത്. ഒരാള്‍ കൊല്ലപ്പെട്ടുവെന്നാണ് പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

'ക്രുഗര്‍ ദേശീയോദ്യാനത്തില്‍ കാല്‍നടയായി പ്രവേശിക്കുന്നത് ജീവന്‍ അപകടത്തിലാക്കും. അത്രയ്ക്കധികം വന്യമൃഗങ്ങളുണ്ടിവിടെ. കൊല്ലപ്പെട്ടയാളുടേതായി ആകെ അവശേഷിച്ചത് തലയോട്ടിയും പാന്റും മാത്രമാണെന്ന്', ക്രുഗര്‍ ദേശീയോദ്യാന മാനേജിങ് എക്സിക്യൂട്ടീവ് ഗ്ലെന്‍ ഫിലിപ്സ് വ്യക്തമാക്കി. തോക്കുകളും ആയുധങ്ങളുമായാണ് ഇവര്‍ കണ്ടാമൃഗ വേട്ടയ്ക്കായി ഉദ്യാനത്തില്‍ പ്രവേശിച്ചത്. ഇവരില്‍ ഒരാളാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മരിച്ച വേട്ടക്കാരന്റെ മൃതദേഹം ഒപ്പമുണ്ടായിരുന്നയാള്‍ റോഡിലേക്ക് കൊണ്ടു വന്നിരുന്നു. എന്നാല്‍ പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

മൃതദേഹത്തിനായി പോലീസും മറ്റും പാര്‍ക്കില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച ഇയാളുടെ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ നദിക്കരയില്‍ നിന്നുമാണ് കണ്ടെടുത്തത്. അതേസമയം, വേട്ടക്കാരന്റെ മരണത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്പെട്ട മറ്റ് നാല് വേട്ടക്കാരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. വേട്ടക്കാരുടെ കൈവശം നിന്ന് തോക്കുകളും മറ്റും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.



from mangalam.com http://bit.ly/2G8Afty
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages