കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കുന്നതിന് വേണ്ടിവന്നാല്‍ ബിജെപിയും യുഡിഎഫുമായി പരസ്യ ധാരണയുണ്ടാക്കണമെന്ന് ശബരിമല കര്‍മ്മ സമിതി നേതാവ് സ്വാമി ചിദാനന്ദപുരി. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇത്തരം ആശയം പങ്കുവച്ചത്.
തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ട് ചെയ്യുകയും മറ്റുമണ്ഡലങ്ങളില്‍ യുഡിഎഫിന് വോട്ട് നല്‍കുകയും ചെയ്യണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബിജെപിയുടെ ശ്രദ്ധ സ്വാധീനമുള്ള രണ്ടോ മൂന്നോ മണ്ഡലങ്ങളിലേക്ക് ചുരുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി കോണ്‍ഗ്രസിന്റെയും വേണമെങ്കില്‍ മുസ്ലീം ലീഗിന്റെും കേരളാ കോണ്‍ഗ്രസിന്റെയുമെല്ലാം വോട്ട് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് കീഴില്‍ ഹിന്ദു വിശ്വാസങ്ങള്‍ ഞെരിച്ചമര്‍ത്തപ്പെടുകയാണെന്ന് ചിദാനന്ദപുരി കുറ്റപ്പെടുത്തി. ശബരിമലയ്ക്ക് പുറമെ അഗസ്ത്യാര്‍കൂടത്തിലും ശ്രീപദ്മനാഭ ക്ഷേത്രത്തിലുമെല്ലാം സമാനമായ അതിക്രമമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com http://bit.ly/2OYCCSJ
via IFTTT
No comments:
Post a Comment