അക്കൗണ്ടുകളിലേക്ക് 15 ലക്ഷം ഇട്ട് നല്‍കാമെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല- രാജ്‌നാഥ് സിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

അക്കൗണ്ടുകളിലേക്ക് 15 ലക്ഷം ഇട്ട് നല്‍കാമെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല- രാജ്‌നാഥ് സിങ്

ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപം വീതം കൈമാറാമെന്ന് ബിജെപി ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഞങ്ങൾ പറഞ്ഞത് കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്നാണ്. അത് നടത്തിക്കൊണ്ടിരിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 15 ലക്ഷം നൽകുമെന്നത് ബിജെപിയുടെ വാഗ്ദാനമായിരുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിങ്. 2014-ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കള്ളപ്പണ വിഷയം ബിജെപി പ്രധാനമായും ഉയർത്തി കാണിച്ചിരുന്നു. എന്നാൽ ഇത്തവണ പാർട്ടിയുടെ പ്രകടനപത്രികയിലോ നേതാക്കളുടെ പ്രസംഗങ്ങളിലോ കള്ളപ്പണം സംബന്ധിച്ച് കാര്യമായ അവകാശവാദങ്ങളില്ല. അതേ സമയം സമാന്തര സമ്പദ് വ്യവസ്ഥ തകർത്തെന്ന് പ്രകടനപത്രികയിൽ പരാമർശിക്കുന്നുമുണ്ട്. പ്രതിപക്ഷ നേതാക്കളുടേയും അവരുമായി അടുത്ത ബന്ധമുള്ളവരുടേയും വീടുകളിലും ഓഫീസുകളിലും നടത്തുന്ന റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതമല്ലെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമടക്കമുള്ള ഏജൻസികൾ സ്വയംഭരണാധികാരമുള്ളവരാണ്. അവർ അവരുടേതായ രീതിയിൽ സ്വതന്ത്രമായിട്ടാണ് പ്രവർത്തിക്കുന്നത്. അതെങ്ങനെ നമുക്ക് നിർത്തിക്കാനാകും, റെയ്ഡുകൾക്ക് സർക്കാരാണ് ഉത്തരവാദി എന്ന് പറയുന്നത് തെറ്റാണ്. ഏജൻസികൾക്ക് അവർക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികളെടുക്കുന്നത്. തിരഞ്ഞെടുപ്പിൽ അനധികൃത പണം ഉപയോഗിക്കുന്നത് തടയാൻ ഈ ഏജൻസികൾക്ക് അവകാശമുണ്ടെന്നും രാജ്നാഥ് സിങ് അഭിമുഖത്തിൽ പറഞ്ഞു. Content Highlights:BJP never said Rs 15 lakh will come to your account: Rajnath Singh


from mathrubhumi.latestnews.rssfeed http://bit.ly/2In3Sc8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages