ന്യൂഡല്‍ഹി: വിദേശത്തുള്ള കള്ളപ്പണം പിടികൂടി ജനങ്ങളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം ഇട്ടുതരുമെന്ന് ബി.ജെ.പി വാഗ്ദാം ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. പതിനഞ്ച് ലക്ഷം വീതം അക്കൗണ്ടില്‍ ഇട്ടുതരുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കള്ളപ്പണത്തിനെതിരെ നടപടി എടുക്കുമെന്നാണ് പറഞ്ഞത്. സര്‍ക്കാര്‍ അത് ചെയ്തുകൊണ്ടിരിക്കുകയാണ്. കള്ളപ്പണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത് എന്‍.ഡി.എ സര്‍ക്കാരാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. ബി.ജെ.പി വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചുവെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് രാജ്‌നാഥ് സിംഗിന്റെ മറുപടി.
ബി.ജെ.പിയുടെ പ്രകടനപത്രിക ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്കും രാജ്‌നാഥ് സിംഗ് മറുപടി നല്‍കി. ബി.ജെ.പിയുടെ പ്രകടനപത്രികയായ സങ്കല്‍പ്പ് പത്ര ജനപങ്കാളിത്തത്തോടെയാണ് തയ്യാറാക്കിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും ജനപങ്കാളിത്തതോടെ തയ്യാറാക്കിയ പ്രകടനപത്രിക വേറെയില്ലെന്നും ബി.ജെ.പിയുടെ പ്രകടനപത്രികാ കമ്മറ്റിയുടെ അധ്യക്ഷനായിരുന്ന രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു.
തിങ്കളാഴ്ചയാണ് ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കിയത്. സങ്കല്‍പ്പ് പത്ര് എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രികയില്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല വിഷയവും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാമക്ഷേത്രം ഇത്തവണയും ബി.ജെ.പി പ്രടകനപത്രികയിലുണ്ട്.
from mangalam.com http://bit.ly/2YZ5Vt2
via IFTTT
No comments:
Post a Comment