അവള്‍ കുടുംബത്തിന് ശാപമെന്ന് വിശ്വാസം;മുത്തശ്ശി പട്ടിണിക്കിട്ട മൂന്നുവയസ്സുകാരിയെ വേണ്ടെന്ന് കുടുംബം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

അവള്‍ കുടുംബത്തിന് ശാപമെന്ന് വിശ്വാസം;മുത്തശ്ശി പട്ടിണിക്കിട്ട മൂന്നുവയസ്സുകാരിയെ വേണ്ടെന്ന് കുടുംബം

മലപ്പുറം: കാളികാവിൽ മുത്തശ്ശിയുടെ ക്രൂരതയ്ക്ക് ഇരയായ മൂന്നുവയസ്സുകാരിയെ വേണ്ടെന്ന് കുടുംബം. കുട്ടിയെ ചൈൽഡ് ലൈനിന് വിട്ടുകൊടുക്കാൻ എതിർപ്പില്ലെന്ന് അറിയിച്ച കുടുംബം സാമ്പത്തിക പരാധീനത കാരണമാണ് കുട്ടിയെ ഏറ്റെടുക്കാൻ താത്പര്യമില്ലാത്തതെന്നും ചൈൽഡ്ലൈനിനെ അറിയിച്ചു. മൂന്നുവയസ്സുകാരിയായ കുട്ടി കുടുംബത്തിന് ശാപമാണെന്ന അന്ധവിശ്വാസമാണ് കുട്ടിയെ ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നതിന് കാരണമെന്നാണ് വിവരം. ഈ കുട്ടി വീട്ടിൽ താമസിച്ചാൽ കുടുംബത്തിന് നാശമാണെന്ന് ഏതോ സിദ്ധൻ കുടുംബത്തെ വിശ്വസിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിനെത്തുടർന്നാണ് കുട്ടിയെ ഇരുട്ടുമുറിയിൽ അടച്ചിട്ടതും ഭക്ഷണംനൽകാതെ മർദിച്ചതും. അതേസമയം കഴിഞ്ഞദിവസം ചൈൽഡ് ലൈൻ രക്ഷപ്പെടുത്തിയ ബാക്കി മൂന്നുകുട്ടികളെയും ഇവരുടെ മാതാവിനെയും ഏറ്റെടുക്കാൻ തയ്യാറാണെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്. അന്ധവിശ്വാസത്തിന്റെ പേരിൽ ചികിത്സ നിഷേധിക്കുകയും പട്ടിണിക്കിടുകയും ചെയ്ത നാല് കുട്ടികളെ കഴിഞ്ഞദിവസമാണ് ചൈൽഡ് ലൈൻ രക്ഷപ്പെടുത്തിയത്. ഇവരുടെ മാതാവിനെയും ചൈൽഡ് ലൈൻ അഭയകേന്ദ്രത്തിലെത്തിച്ചിരുന്നു. കുട്ടികളുടെ മുത്തശ്ശിയാണ് അന്ധവിശ്വാസത്തിന്റെ പേരിൽ കുട്ടികൾക്ക് ചികിത്സ നിഷേധിച്ചത്. ഇവരെ സ്കൂളിലോ അങ്കണവാടിയിലോ വിട്ടിരുന്നില്ല. ഇതിനിടെ യുവതിയുടെ മാതാവ് കുട്ടികളെ മർദിക്കുകയും ചെയ്തിരുന്നു. മുത്തശ്ശി പട്ടിണിക്കിട്ട കുട്ടികളിൽ മൂന്നുവയസ്സുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. മെലിഞ്ഞുണങ്ങിയ പെൺകുട്ടിയുടെ ശരീരത്തിൽ എല്ലുകൾ പൊന്തിയനിലയിലായിരുന്നു. Content Highlights:three year old girl brutally attacked by grand mother in kalikavu, family not ready to accept girl


from mathrubhumi.latestnews.rssfeed http://bit.ly/2ImNuso
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages