അച്ചാച്ചന്‍ എന്നും പോരാളി, വെന്റിലേറ്റര്‍ സഹായത്തിലല്ല-മാണിയുടെ ആരോഗ്യനിലയെ കുറിച്ച് നിഷാ ജോസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

അച്ചാച്ചന്‍ എന്നും പോരാളി, വെന്റിലേറ്റര്‍ സഹായത്തിലല്ല-മാണിയുടെ ആരോഗ്യനിലയെ കുറിച്ച് നിഷാ ജോസ്

കൊച്ചി: ആശുപത്രിയിൽ പ്രവേശിപ്പിച്ച കേരളാ കോൺഗ്രസ് നേതാവ് കെ എം മാണിയുടെ ആരോഗ്യനിലയിൽ പുരോഗതി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് മാണിയുടെ മകന്റെ ഭാര്യ നിഷ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. വെന്റിലേറ്ററിന്റെ സഹായത്തിലല്ല മാണിയുള്ളതെന്നും നിഷ കുറിപ്പിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാണിയെ അറിയിക്കുന്നുണ്ടെന്നും തക്കതായ മാർഗനിർദേശങ്ങൾ അദ്ദേഹം നൽകുന്നുണ്ടെന്നും നിഷ കുറിപ്പിൽ പറയുന്നു. നിഷ ജോസ്.കെ മാണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് Achachen is and always will be a fighter. I write this post as we have been getting many calls and queries on Achachens health. We really appreciate the care,, love and concern! Achachen for the past many years has been a COPD patient. This is a breathing condition that affects the lungs. Of late at times his saturation level goes down and he needs medication for the same. Please do note he is NOT on ventilator support. He should be back to the room in a couple of days. He is updated on the elections & gives us his timely advice. We, the Karingozhackal family appreciate the love and concern you are all giving us. Do pray for him അച്ചാച്ചൻ എന്നും ഒരു പോരാളി ആണ്,ഇനിയും അങ്ങനെതന്നെ ആയിരിക്കും.ഞാനിതെഴുതുന്നത് അച്ചാച്ചന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് കുറെയേറെ ഫോൺകോളുകൾ ലഭിക്കുന്നത് കൊണ്ടാണ്.ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾ നന്ദിപറയുന്നു. കുറേ കാലമായി അച്ചാച്ചൻ ഒരു COPD പേഷ്യന്റാണ്.COPD എന്നത് ശ്വാസകോശസംബന്ധമായ ഒരു അസുഖമാണ്.ഈയിടെയായി ചിലസമയങ്ങളിൽ ശരീരത്തിലെ ഓക്സിജൻ ആഗിരണത്തിന്റെ ലെവൽ താഴ്ന്നുപോവുന്ന സാഹചര്യമുള്ളതിനാൽ മെഡിക്കേഷനിലാണ് അച്ചാച്ചൻ.ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ അച്ചാച്ചൻ വെന്റിലേറ്റർ സഹായത്തിലല്ല എന്നുള്ളതാണ്..ഇലക്ഷൻ സംബന്ധമായ കാര്യങ്ങൾ ആച്ചാച്ചനെ ധരിപ്പിക്കുകയും തക്കതായ മാർഗനിർദേശങ്ങൾ അച്ചാച്ചൻ നൽകുകയും ചെയ്യുന്നുണ്ട്. അച്ചാച്ചനുവേണ്ടി ദയവായി തുടർന്നും പ്രാർത്ഥിക്കുക കരിങ്ങോഴയ്ക്കൽ കുടുംബം നിങ്ങളോരോരുത്തരുടെയും സ്നേഹത്തിനും കരുതലിനും ഒരിക്കൽക്കൂടി നന്ദിപറയുന്നു. content highlights:nisha jose on k m mani health condition


from mathrubhumi.latestnews.rssfeed http://bit.ly/2G9FBor
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages