തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത കുറയുന്നു; മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത കുറയുന്നു; മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ആശങ്ക അറിയിച്ച് മുൻ ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രപതിക്ക് കത്ത് നൽകി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത കുറയുന്നതായും ഇത് നീതിപൂർവമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് അപകടകരമാണെന്നും ചൂണ്ടിക്കാണിച്ചാണ് രാജ്യത്തെ മുൻ ഉന്നത ഉദ്യോഗസ്ഥരായ 66 പേർ ചേർന്ന് രാഷ്ട്രപതിക്ക് കത്ത് നൽകിയത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ ഇടപെടൽ നടത്താത്തതും കമ്മീഷന്റെ ലാഘവവും വിശ്വാസ്യത നഷ്ടപ്പെടാൻ കാരണമാവുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം. കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന പാർട്ടി മാതൃകാ പെരുമാറ്റച്ചട്ടങ്ങളിൽ വീഴ്ച വരുത്തുന്നതും ദുരുപയോഗം ചെയ്യുന്നതും തങ്ങൾക്ക് ദു:ഖമുണ്ടാക്കുന്നതാണെന്നും കത്തിൽ പറയുന്നു. ഉപഗ്രഹവേധ മിസൈൽ വിക്ഷേപണത്തിന്റെ പ്രഖ്യാപനം, പ്രധാനമന്ത്രിയുടെ ജീവചരിത്ര ചലച്ചിത്രത്തിന്റെ റിലീസ്, യോഗി ആദിത്യനാഥിന്റെ മോദിസേന പരാമർശം, നമോ ടി.വി.യുടെ പ്രക്ഷേപണം തുടങ്ങിയ കാര്യങ്ങളും കത്തിൽ ചൂണ്ടിക്കാട്ടിയുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുശേഷം പ്രധാനമന്ത്രി ഉപഗ്രഹവേധ മിസൈൽ വിക്ഷേപണത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തത് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ചട്ടലംഘനമില്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ. മോദിയുടെ ജീവചരിത്രം പറയുന്ന ചലച്ചിത്രത്തെക്കുറിച്ചും കത്തിൽ പരാമർശമുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ചിത്രം റിലീസ് ചെയ്യുന്നതോടെ രാഷ്ട്രീയനേതാവിന് സൗജന്യമായി പരസ്യം ലഭിക്കുകയാണെന്നും ഇത് മോദിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ കൂട്ടിച്ചേർക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. യോഗി ആദിത്യനാഥിന്റെ മോദിസേന പരാമർശത്തിനെതിരെ ശക്തമായ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഏപ്രിൽ എട്ടിന് രാഷ്ട്രപതിക്ക് കൈമാറിയ കത്തിന്റെ പകർപ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും നൽകിയിട്ടുണ്ട്. Content Highlights:former bureaucrats given letter to president on election commissions working


from mathrubhumi.latestnews.rssfeed http://bit.ly/2I7b3Wz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages