'ചില താരങ്ങളുടെ അവസാനം ചുവപ്പ് ഭീമന്‍ ആയിട്ടായിരിക്കും';താരപ്രചാരകൻ വാർത്തയ്ക്ക് മറുപടിയുമായി വിഎസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

'ചില താരങ്ങളുടെ അവസാനം ചുവപ്പ് ഭീമന്‍ ആയിട്ടായിരിക്കും';താരപ്രചാരകൻ വാർത്തയ്ക്ക് മറുപടിയുമായി വിഎസ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ സജീവമല്ലെന്ന് ആക്ഷേപത്തിനെതിരെ സിപിഎമ്മിന്റെ മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ. ഇത്തവണത്തെ പ്രചാരണത്തിൽ താൻ താര പ്രചാരകനല്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കൊണ്ടാണ് അച്യുതാനന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ശത്രു വാതിൽക്കലെത്തി നിൽക്കുമ്പോൾ എല്ലാവരും താരപ്രചാരകരാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ചില താരങ്ങളുടെ അവസാന കാലഘട്ടം ചുവപ്പ് ഭീമൻ ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഉള്ളിലെരിയുന്ന ചെങ്കനലുകൾ താരങ്ങളെ വളർത്തുന്ന ഘട്ടമാണത്രെ, അത്. ഈ തിരഞ്ഞെടുപ്പ് കാലത്തും ഞാൻ പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുന്നില്ല. ആസുരമായ ഈ കാലഘട്ടത്തിന്റെ ആവശ്യമാണത്- അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം: ഇത്തവണ ഞാൻ താര പ്രചാരകനല്ല എന്നൊരു വാർത്ത പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ചില താരങ്ങളുടെ അവസാന കാലഘട്ടം ചുവപ്പ് ഭീമൻ ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഉള്ളിലെരിയുന്ന ചെങ്കനലുകൾ താരങ്ങളെ വളർത്തുന്ന ഘട്ടമാണത്രെ, അത്. ഈ തെരഞ്ഞെടുപ്പ് കാലത്തും ഞാൻ പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുന്നില്ല. ആസുരമായ ഈ കാലഘട്ടത്തിന്റെ ആവശ്യമാണത്. ഫിനാൻസ് മൂലധനത്തിന്റെ തുളച്ചുകയറ്റത്തിനെതിരെ, വികസനത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും അതിർവരമ്പുകൾ ശോഷിപ്പിക്കുന്നതിനെതിരെ, പരിസ്ഥിതി സന്തുലനം തകർക്കുന്നതിനെതിരെ, ജാതി-മത വിഭജനം നടത്തി അതിന്റെ മറവിൽ രാജ്യം ശിഥിലമാക്കുന്നതിനെതിരെ, ദുർബ്ബലരെയും പാർശ്വവൽകൃതരെയും ചവിട്ടിയരയ്ക്കുന്നതിനെതിരെ, തൊഴിലാളി കർഷകാദി വർഗൈക്യം ഊട്ടിയുറപ്പിച്ച് സമത്വത്തിനും സാഹോദര്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി ഗോദയിലിറങ്ങേണ്ട സമയമാണിത്. ശത്രു വാതിൽക്കലെത്തി നിൽക്കുമ്പോൾ, ഇവിടെ എല്ലാവരും താരപ്രചാരകരാണ്. പ്രചരിപ്പിക്കാനുള്ളത് സംശുദ്ധമായ ആശയങ്ങളാവുമ്പോൾ പ്രത്യേകിച്ചും. Cotent highlights:v s achuthanandan, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2G8Pa74
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages