ഭോപ്പാൽ: ജാതി മാറി വിവാഹം ചെയ്തതിന് ഗ്രാമീണർ യുവതിയെ കൊണ്ട് ഭർത്താവിനെ തോളിലേറ്റി നടത്തിച്ചു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. 20-നടുത്ത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ കൊണ്ടാണ് ഭർത്താവിനെ തോളിലേറ്റി വയലിലൂടെ നടത്തിച്ചത്. ഭാരം താങ്ങനാവാതെ യുവതി ആടിയുലഞ്ഞിട്ടും ഗ്രാമീണർ ആർപ്പുവിളിച്ച് ഇവരെ നിർബന്ധിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരാൾ പോലും സഹായിക്കുന്നില്ല. സംഭവത്തിൽ പങ്കെടുത്ത എല്ലാ ആളുകളുടെ പേരിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഝാബുവ എസ്.പി വിനീത് ജെയിൻ പറഞ്ഞു. രണ്ട് പേർ അറസ്റ്റിലായതായും അദ്ദേഹം പറഞ്ഞു. #WATCH Madhya Pradesh: Villagers force a woman to carry her husband on her shoulders as a punishment in Devigarh, Jhabua allegedly for marrying a man from a different caste. (12.4.19) pic.twitter.com/aNUKG4qX7p — ANI (@ANI) April 13, 2019 Content Highlights:MP woman forced to carry husband on shoulder as punishment for marrying outside caste
from mathrubhumi.latestnews.rssfeed http://bit.ly/2UXeEfY
via
IFTTT
No comments:
Post a Comment