സിഡ്നി: മെൽബണിലെ നിശാക്ലബിന് പുറത്തുണ്ടായ വെടിവെപ്പിൽ നാലുപേർക്ക് പരിക്കേറ്റു. മെൽബണിലെ പ്രഹ്റാനിലെ നിശാക്ലബിന് പുറത്ത് ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മോട്ടോർസൈക്കിൾ റൈസിങ് സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സംഭവത്തിനുപിന്നിൽ തീവ്രവാദസംഘടനകൾക്ക് പങ്കില്ലെന്നാണ് കരുതുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ മെൽബണിൽ നാലിടങ്ങളിലായി വ്യത്യസ്തദിവസങ്ങളിൽ സമാനരീതിയിൽ ആക്രമണങ്ങളുണ്ടായിരുന്നു. ഇതിൽ രണ്ടുസംഭവങ്ങൾക്ക് പിന്നിലും ഗുണ്ടാസംഘങ്ങളായിരുന്നു. Content Highlights:Shooting Outside Nightclub in Australia's Melbourne
from mathrubhumi.latestnews.rssfeed http://bit.ly/2KEQxPg
via
IFTTT
No comments:
Post a Comment