ചരമം: എ.പി. കുഞ്ഞമ്പു നായര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

ചരമം: എ.പി. കുഞ്ഞമ്പു നായര്‍

കാഞ്ഞങ്ങാട്: ആദ്യകാല കോൺഗ്രസ് നേതാവും ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന വെള്ളിക്കോത്ത് എ.പി കുഞ്ഞമ്പു നായർ (79) അന്തരിച്ചു.കാസർകോട് ഗ്രാമവികസന ബാങ്ക് റിട്ട. ജീവനക്കാരനാണ്. കാസർകോട് ജില്ലയിൽ കോൺഗ്രസിന്റെ മുൻനിരയിൽ പ്രവർത്തിച്ചു. കോൺഗ്രസ് നേതാക്കളായ മേലത്ത് നാരായണൻ നമ്പ്യാർ, എ.കെ.ആന്റണി, കെ.പി.നൂറുദ്ദീൻ ,പി.ഗംഗാധരൻ നായർ, അഡ്വ.സി.കെ ശ്രീധരൻ എന്നിവരുമായി അടുത്ത് ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ആദ്യകാല ഡയറക്ടറാണ്.വെള്ളിക്കോത്ത് യംഗ് മെൻസ് ക്ലബ്ബ് പ്രസിഡണ്ട്, നെഹ്റു ബാലവേദി രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി.സുലോചന.മക്കൾ: ഷർമ്മിള, ഷീജ. മരുമക്കൾ: പത്മനാഭൻ.മധുസൂദനൻ. സഹോദരി ദേവകി അമ്മ. ശവസംസ്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30ന് വെള്ളിക്കോത്ത് തറവാട്ട് ശ്മശാനത്തിൽ. എ.കെ. ആന്റണി അനുശോചനം അറിയിച്ചു കുഞ്ഞമ്പുനായരുടെ വിയോഗത്തിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.സാമൂഹിക-സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിലെ ഒട്ടേറെ പേർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.


from mathrubhumi.latestnews.rssfeed http://bit.ly/2X9tVaU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages