ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ആർ.ജെ.ഡി. നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. കഴിഞ്ഞദിവസം ട്വീറ്റ് ചെയ്ത ഡബ്സ്മാഷ് വീഡിയോയിലൂടെയാണ് ലാലു പ്രസാദ് യാദവ് മോദിക്കെതിരേ ട്രോളുമായി രംഗത്തെത്തിയത്. 17 സെക്കൻഡ് ദൈർഘ്യമുള്ള ഡബ്സ്മാഷ് വീഡിയോയിൽ മോദിയുടെ വാക്കുകൾക്കാണ് ലാലുപ്രസാദ് യാദവ് ചുണ്ടനക്കുന്നത്. എല്ലാവർക്കും 15 ലക്ഷം അച്ഛേദിൻ മുദ്രാവാക്യം എന്നിവയും ഡബ്സ്മാഷ് വീഡിയോയിലുണ്ട്. കഴിഞ്ഞദിവസം ട്വീറ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലാവുകയും ദേശീയമാധ്യമങ്ങളിലടക്കം വാർത്തയാവുകയും ചെയ്തു. അതേസമയം, വീഡിയോ എവിടെവെച്ച് ചിത്രീകരിച്ചെന്നോ, ഏതുദിവസം ചിത്രീകരിച്ചെന്നോ വ്യക്തമല്ല. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവ് നിലവിൽ ചികിത്സക്കായി ആശുപത്രിയിൽ കഴിയുകയാണ്. मुफ़्त में ले लो 15 लाख, अच्छे दिन और जुमला। pic.twitter.com/2Pfhg2QemK — Lalu Prasad Yadav (@laluprasadrjd) April 13, 2019 Content Highlights:rjd leader lalu prasad yadavs dubsmash video against narendra modi
from mathrubhumi.latestnews.rssfeed http://bit.ly/2IvMMcg
via
IFTTT
No comments:
Post a Comment