ഹൈദരാബാദ്: വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചസ്ട്രോങ് റൂമിൽ അനധികൃതമായി പ്രവേശിച്ച് ചിത്രം പകർത്തിയ ടി.ആർ.എസ്. പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. മൽഖജ്ഗിരി ലോക്സഭ മണ്ഡലത്തിലെ ടി.ആർ.എസ്. സ്ഥാനാർഥി മാരി രാജശേഖർ റെഡ്ഡിയുടെ പോളിങ് ഏജന്റായ എൻ. വെങ്കിടേഷിനെയാണ് ക്രിമിനൽക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 11-ന് തിരഞ്ഞെടുപ്പ് നടന്ന തെലങ്കാനയിൽ വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിലേക്ക് മാറ്റുന്നതിനിടെയാണ് വെങ്കിടേഷ് ചിത്രം പകർത്തിയത്. ബോഗറാമിലെ ഹോളിമേരി കോളേജിലായിരുന്നു സംഭവം. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ പ്രവേശിച്ച വെങ്കിടേഷ് ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസും ഉടൻതന്നെ ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ വെങ്കിടേഷ് നിലവിൽ ജയിലിലാണ്. സിറ്റിങ് എം.പി. മല്ല റെഡ്ഡിയുടെമരുമകനും ടി.ആർ.എസ്. സ്ഥാനാർഥിയുമായ മാരി രാജശേഖർ റെഡ്ഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണസംഘത്തിലെ സജീവപ്രവർത്തകനാണ് വെങ്കിടേഷ്. ടി.ആർ.എസ്. വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലത്തിൽ കോൺഗ്രസിന്റെ രേവന്ത് റെഡ്ഡിയും ബി.ജെ.പി.യുടെ രാമചന്ദ്രറാവുവുമാണ് മറ്റുപ്രധാന സ്ഥാനാർഥികൾ. Content Highlights:trs polling agent captured photos inside evm strong room, arrested
from mathrubhumi.latestnews.rssfeed http://bit.ly/2Z7AFrD
via
IFTTT
No comments:
Post a Comment