പനജി: നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാകുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. അമിത് ഷാ ആഭ്യന്തര മന്ത്രി ആയാൽ രാജ്യത്തിന്റെ അവസ്ഥയെന്താകുമെന്ന് ഒന്ന് ചിന്തിച്ച് നോക്കണമെന്നും കെജ്രിവാൾ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഗോവയിൽ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷാ ആഭ്യന്തര മന്ത്രി ആയാൽ ഗോവയുടെ സമ്പദ് വ്യവസ്ഥക്ക് വലിയ തിരിച്ചടിയുണ്ടാകും. ആൾക്കൂട്ട ആക്രമണങ്ങളൊന്നും ഇല്ലാത്ത സ്ഥലമാണ് ഗോവ. എന്നാൽ ഈ സ്ഥിതിയൊക്കെ മാറും. വിനോദ സഞ്ചാരികൾ ഇങ്ങോട്ടേക്ക് വരുന്നത് അവസാനിപ്പിക്കും. നിങ്ങളുടെ ജോലിയേയും സംരംഭങ്ങളേയും ഇത് കാര്യമായി ബാധിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെ നശിപ്പിക്കുന്നതിൽ നിന്ന് രക്ഷിക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണ് 2019. 1931-ൽ ജർമനിയുടെ ചാൻസിലറായി തിരഞ്ഞെടുത്ത ആളാണ് അഡോൾഫ് ഹിറ്റ്ലർ. മൂന്ന് മാസത്തിനകം അദ്ദേഹം ഭരണഘടന മാറ്റി എഴുതുകയും തിരഞ്ഞെടുപ്പ് അവസാനിപ്പിക്കുകയും ചെയ്തു. ഹിറ്റ്ലറെ മാതൃകയാക്കുകയാണ് ബിജെപിയും. ജീവിതകാലം മുഴുവൻ പ്രധാനമന്ത്രി ആകാമെന്നാണ് നരേന്ദ്ര മോദിയുടെ ആഗ്രഹം. പാക് പ്രധാമന്ത്രി ഇമ്രാൻ ഖാൻ മോദി വീണ്ടും അധികാരത്തിൽ വരണമെന്നാണ് പറയുന്നത്. എന്താണ് മോദിയും ഇമ്രാൻ ഖാനുംതമ്മിലുള്ള ബന്ധം. ഇമ്രാൻ ഖാൻ എന്ത് കൊണ്ടാണ് ഉത്കണ്ഠപ്പെടുന്നത്. മോദി ജയിക്കണമെന്ന് എന്ത് കൊണ്ട് അദ്ദേഹം ആഗ്രഹിക്കുന്നു. പാകിസ്താന് മോദി പ്രിയങ്കരനായ പ്രധാമന്ത്രിയാണ്. അഞ്ച് വർഷം കൊണ്ട് മോദിയും അമിത് ഷായും ഇന്ത്യൻ സമൂഹത്തെ ഭിന്നിപ്പിച്ചു-കെജ് രിവാൾ പറഞ്ഞു. Content Highlights:'If Modi returns, Amit Shah will be Home Minister', says Kejriwal in Goa
from mathrubhumi.latestnews.rssfeed http://bit.ly/2Iiy4pG
via
IFTTT
No comments:
Post a Comment