കല്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി കല്പറ്റയില്‍ എത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കൊപ്പം കോഴിക്കോടു നിന്നും രാവിലെ ഹെലികോപ്ടര്‍ മാര്‍ഗം 11.05 ഓടെ കല്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരുകയായിരുന്നു. യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു.
എസ്.പി.ജിയുടെ കര്‍ശന സുരക്ഷയിലാണ് രാഹുല്‍ കല്പറ്റയില്‍ എത്തിയത്. റോഡ് ഷോ നടത്തി കലക്ടറേറ്റില്‍ എത്തി പത്രിക സമര്‍പ്പിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. ഇതു പരിഗണിച്ച് തുറന്ന വാഹനത്തില്‍ രാഹുലും സോണിയയും പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ മറ്റ് യു.ഡി.എഫ് നേതാക്കളും തുറന്ന വാഹനത്തില്‍ ഇവര്‍ക്കൊപ്പമുണ്ട്. പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ച് എസ്.പി.ജിയുടെ സുരക്ഷാ നിര്‍ദേശം തള്ളിയാണ് സുരക്ഷാ വാഹനം ഉപേക്ഷിച്ച് തുറന്ന വാഹനത്തിലേക്ക് രാഹുല്‍ കയറിയത്.
കല്പറ്റ സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും അര കിലോമീറ്റര്‍ ദൂരം മാത്രമാണ് കലക്ടറേറ്റിലേക്കുള്ളു. രണ്ട് സെറ്റ് പത്രികകളായിരിക്കും രാഹുലിന് വേണ്ടി സമര്‍പ്പിക്കുക. 11.30നഎ് പത്രിക നല്‍കിയ ശേഷം രണ്ടു കിലോമീറ്റര്‍ റോഡ് ഷോ നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. രാഹുലിന്റെ വരവോടെ ആവേശക്കടലായ വയനാട്ടിലേക്ക് മറ്റു ജില്ലകളില്‍ നിന്നുമാത്രമല്ല, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്.
#WATCH Congress President Rahul Gandhi and General Secretary UP-East Priyanka Gandhi Vadra arrive at Wayanad, Kerala. pic.twitter.com/Xqcskiaoaj— ANI (@ANI) April 4, 2019
from mangalam.com https://ift.tt/2FMBFZw
via IFTTT
No comments:
Post a Comment