കേരളത്തെ ഞെട്ടിച്ച് വീണ്ടും ഒരു കൊലപാതകം നടന്നിരിക്കുകയാണ്. നീതു എന്ന 22 കാരിയെ യുവാവ് വീട്ടില്‍ കയറി തീകൊളുത്തി കൊലപ്പെടുത്തി. പ്രണയം നിരസിച്ചതാണ് കാരണം. അമ്മ നേരത്തെ മരിച്ചു പോയി, ഇതോടെ അച്ഛനും ഉപേക്ഷിച്ചുപോയി. ഏക മകളായിരുന്ന നീതു ഒറ്റയ്ക്കായി. മുത്തശ്ശിയുടെയും അമ്മാവന്റെയും കൂടെയായിരുന്നു നീതു കഴിഞ്ഞിരുന്നത്. ചെറുപ്പം മുതലെ അനുഭവിച്ച ദുരിതങ്ങളില്‍ നിന്നും കരകയറാനായി കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് നീതു അക്രമിയുടെ തീയില്‍ കത്തിയമര്‍ന്നത്.
തൃശ്ശൂര്‍ ചിയ്യാരത്ത് വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവമുണ്ടായത്. സുഹൃത്തായ വടകര സ്വദേശി നിതീഷ് നീതുവിനെ വീട്ടില്‍ കയറി തീ കൊളുത്തി കൊലുപ്പെടുത്തുകയായിരുന്നു. കൊടകര ആക്‌സിസ്. എന്‍ജി കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് നീതു.
വീട്ടിലെ ബാത്‌റൂമില്‍ വെച്ചാണ് നിതീഷ് നീതുവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. മൃതദേഹം കിടന്നിരുന്നത് ഇവിടെയാണ്. നീതുവിന്റെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുമ്പോഴേക്കും അവള്‍ മരണത്തിന് കീഴടങ്ങിയിരുന്നു. നീതുവിന്റെ നെഞ്ചില്‍ രക്തം കണ്ടുവെന്ന് ഇവര്‍ പറഞ്ഞു. ഇതിനിടെ പ്രതി നിതീഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു.
from mangalam.com https://ift.tt/2UcRHpD
via IFTTT
No comments:
Post a Comment