തൃശ്ശൂര്‍: പ്രണയ നിഷേധത്തെത്തുടര്‍ന്ന് മറ്റൊരു കൊലപാതകത്തിനാണ് കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. തൃശ്ശൂരില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി നീതുവിന്റെ തീകൊളുത്തിയത് നെഞ്ചില്‍ കുത്തിയശേഷം.
മൃതദേഹം കണ്ടെത്തിയപ്പോള്‍ നെഞ്ചില്‍ രക്തമുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. അമ്മയും അച്ഛനും ഇല്ലാത്ത നീതുവിന്റെ വീട്ടില്‍ മുത്തശ്ശി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പുലര്‍ച്ചെ ഏഴിനും ഏഴരയ്ക്കുമിടയിലാണ് കൊലപാതകം സംഭവിച്ചത്.
അടുത്തുള്ള മറ്റൊരു വഴിയില്‍ തന്റെ ബുള്ളറ്റ് വച്ച ശേഷം പ്രതി നിതീഷ് വീടിന് പിന്നിലൂടെയാണ് അകത്തേക്ക് കടന്നത്. പിന്നീട് വാക്ക് തര്‍ക്കമുണ്ടാകുകയും കത്തി ഉപയോഗിച്ച് കുത്തിയ ശേഷം കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ആളുകള്‍ നിതീഷിനെ പിടികൂടുകയായിരുന്നു.
from mangalam.com https://ift.tt/2FQbFMU
via IFTTT
No comments:
Post a Comment