നാല് ഫോണ്‍, രണ്ട് പാസ്സ്‌പോര്‍ട്ട്, ട്രംപിനെ കാണാന്‍ വന്ന ആ ചൈനീസ് യുവതി ആര്? അന്വേഷണത്തിന് തുടക്കമിട്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

നാല് ഫോണ്‍, രണ്ട് പാസ്സ്‌പോര്‍ട്ട്, ട്രംപിനെ കാണാന്‍ വന്ന ആ ചൈനീസ് യുവതി ആര്? അന്വേഷണത്തിന് തുടക്കമിട്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാര്‍ എ ലോഗോ ക്ലബ്ബില്‍ വെച്ച് നടക്കുന്ന പ്രൈവറ്റ് മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയ ചൈനീസ് യുവതി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാകുന്നു. കഴിഞ്ഞ ദിവസമാണ് ഫ്ലോറിഡയില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ യൂജിങ് സാങ് എന്ന മുപ്പത്തിരണ്ടുകാരിയെ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്. കയ്യില്‍ നാല് ഫോണുകള്‍, രണ്ട് പാസ്സ്പോര്‍ട്ടുകള്‍, മാല്‍ വെയറുള്ള മറ്റൊരു ഡിവൈസ് എന്നിവയുമായാണ് യുവതിയെ പിടികൂടിയത്.

അവ്യക്തമായ ചൈനീസ് ഭാഷയില്‍ പരസ്പര ബന്ധമില്ലാതെയാണ് യുവതി സംസാരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വകാര്യ ചടങ്ങിലേക്ക് ആരാണ് നിങ്ങളെ ക്ഷണിച്ചതെന്ന ചോദ്യത്തിന് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ചാള്‍സ് എന്ന ഒരു സുഹൃത്താണെന്നാണ് യുവതി പറഞ്ഞത്. ഇതിന് തെളിവിനായി യുവതി പാസ്സ്പോര്‍ട്ടും ചൈനീസ് ഭാഷയില്‍ എഴുതിയ ചില രേഖകളും കാണിച്ചു. ട്രംപിന്റെ ക്ലബിലെ അംഗങ്ങളുടെ പട്ടികയില്‍ സാങിന്റെ പേരിന് സാമ്യമുള്ള വ്യക്തിയുണ്ടായിരുന്നു. ഇവരുടെ ബന്ധുവാണോ എന്ന ചോദ്യത്തിന് എന്നാല്‍ വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍ ക്ലബ്ബിലെത്തിയ സാങ് അവിടുത്തെ റിസപ്ഷനിസ്റ്റിനോട് പറഞ്ഞത് താന്‍ ഐക്യരാഷ്ട്രസഭയുടെ ചൈനീസ് അമേരിക്കന്‍ സംഘടനയുടെ പ്രതിനിധിയാണെന്നും സഭയുടെ യോഗത്തിനായാണ് ക്ലബ്ബിലെത്തിയതെന്നുമാണ്.

ക്ലബ്ബില്‍ അങ്ങനെ ഒരു യോഗം നടക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ മീറ്റിങ്ങ് അടുത്ത ദിവസമാണ്, താന്‍ ക്ലബ്ബും പരിസരങ്ങളുമായി ഒന്ന് പരിചയപ്പെടാനും സ്ഥലങ്ങള്‍ കാണാനും വന്നതാണെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ ചാള്‍സ് എന്ന സുഹൃത്ത് പറഞ്ഞ പ്രകാരം, അടിയന്തിരമായി മാര്‍ എ ലോഗോയില്‍ എത്താനും അവിടെയെത്തി ട്രംപിന്റെ അടുത്ത ആളുകളെ പരിചയപ്പെട്ട് ചൈനീസ് അമേരിക്കന്‍ സാമ്പത്തിക ബന്ധങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യാനുമായിരുന്നു യുവതിക്ക് ലഭിച്ച നിര്‍ദ്ദേശമെന്നാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ചാണ് ഇവര്‍ എത്തിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അതേസമയം, യുവതിയെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍.



from mangalam.com https://ift.tt/2UhFsIg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages