ലീഗിന്റെ സ്വാധീനത്തോടെ മത്സരിക്കാൻ പോകുന്ന രാഹുൽ ഗാന്ധി ലീഗിനോടുള്ള സ്നേഹം പ്രകടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ലീഗിന്റെ മൂന്നാമത്തെ സീറ്റായി അവർ വയനാട് ചോദിക്കുമെന്നും രാജ്യസഭാ എംപിയും ബിജെപി നേതാവുമായ വി മുരളീധരൻ.ലീഗ് ഭീകരവാദികളെ പിന്തുണക്കുന്ന പാർട്ടിയാണ്. കോൺഗ്രസ്സ് ഇതുവരെ മത്സരിച്ചതിൽ നിന്ന് ഒരു സീറ്റ് കുറഞ്ഞിട്ടേ അടുത്ത തിരഞ്ഞൈടുപ്പു മുതൽ ലോക്സഭയിലേക്ക് മത്സരിക്കൂ. ലീഗ് വയനാട്ടിൽ പിടിയുറപ്പിച്ചെന്നുംഅദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനു നൽകിയ അഭിമുഖത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. അയോധ്യ വിഷയത്തിൽ ലീഗെടുത്ത സംയമനം എന്നത് അവിടെ അക്രമങ്ങളുണ്ടായി കഴിഞ്ഞാൽ മുസ്ലിം ലീഗിന്റെ സമ്പന്നരായ നേതാക്കളുൾപ്പെടെയുള്ളവർക്ക് നഷ്ടം സംഭവിക്കും എന്നുള്ള തിരിച്ചറിന്റെ അടിസ്ഥാനത്തിലുള്ള സംയമനമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ലീഗിന്റെ പതാകയെ പാകിസ്താൻ പതാകയുമായി താരതമ്യം ചെയ്ത് അമിത് ഷാ സംസാരിച്ചതിൽ തെറ്റില്ലെന്നും വയനാട് മണ്ഡലത്തിൽ 40% മാത്രമേ ഹിന്ദുക്കളുള്ളൂവെന്നുംചോദ്യത്തോടുള്ള പ്രതികരണമായി മുരളീധരൻ പറഞ്ഞു. "ഭീകരവാദികൾക്ക്പിന്തുണ കൊടുക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് കേരളത്തിലെരാഷ്ട്രീയത്തിലുള്ള സ്വാധീനം വർധിക്കാനുള്ള സാഹചര്യം രാഹുൽ ഗാന്ധിയുടെ വരവോടെ കേരളത്തിൽ ഉണ്ടാവുകയാണ്.റായ്ബറേലിയിൽ നോമിനേഷൻ കൊടുക്കാൻ പോകുമ്പോൾ പൂജ നടത്തി ആ പടം പത്രത്തിൽ നൽകും. വയനാട്ടിൽ നോമിനേഷൻ കൊടുക്കാൻ ചെല്ലുമ്പോൾ പച്ച പതാകയേന്തിയും. രാഹുൽ ഗാന്ധി പൂണൂൽ ധരിച്ച ശിവഭക്തനാണെന്ന് ഷർട്ടിന്റെ മുകളിൽ കൂടി പൂണൂൽ ധരിച്ച് കാണിച്ചിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിന്റെ വസ്തുതകൾ അമിത് ഷാ പറഞ്ഞുവെന്നേയുള്ളൂ. അതിലെന്താ തെറ്റ്",എന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. അഭിമുഖം വായിക്കാം ശബരിമല വിഷയത്തിലെ നിലപാടും പ്രവർത്തനവും കൊണ്ട് അറസ്റ്റ് അടക്കമുള്ള നടപടികൾ നേരിട്ട നേതാവാണ് കെ സുരേന്ദ്രൻ. ശബരിമല വിഷയത്തിൽ യുവതീ പ്രവേശനത്തെ ശക്തമായി എതിർത്തവരാണ് രാഹുൽ ഈശ്വറും എൻഎസ്എസിന്റെ സുകുമാരൻ നായരും. കെ സുരേന്ദ്രന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തോടെ എൻഎസ്എസ് സമദൂരം ആവർത്തിക്കുകയാണ്. ജാതിയല്ലേ വിഷയം. ഇല്ലായിരുന്നെങ്കിൽ സുരേന്ദ്രന് പരസ്യ പിന്തുണ നൽകാമായിരുന്നില്ലേ. സമദൂര സിദ്ധാന്തം എൻഎസ്എസ്സിന്റെ പണ്ട് മുതലുള്ള നിലപാടാണ്. ആ ചോദ്യം സുകുമാരൻനായരോടാണ് ചോദിക്കേണ്ടത്. ഞാൻ അല്ല ഉത്തരം തരേണ്ടത്. എൻഎസ്എസ്സിന്റെ ഇത്രകാലത്തെയും നിലപാട് അദ്ദേഹം ആവർത്തിച്ചു. അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ശബരിമലയിൽ ഹിന്ദുക്കളെല്ലാം ഒറ്റക്കെട്ടാണെന്ന് ആവർത്തിക്കുമ്പോഴും ശബരിമല പ്രക്ഷോഭത്തിൽ ഭാഗഭാക്കായ സ്ത്രീ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ചത്. ഈഴവനായ സുരേന്ദ്രൻ, നായർ കൂടുതലുള്ള മണ്ഡലത്തിൽ എന്ന ഫെയ്സ്ബുക്ക് പോസ്റ്റ്വരെ രാഹുൽ ഈശ്വർ ഇട്ടു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പരസ്യമായ ജാതി പറഞ്ഞിടുന്ന ഈ പോസ്റ്റുകളെ എങ്ങനെ കാണുന്നു. രാഹുൽ ഈശ്വർ എഴുതിയത് ഞാൻ കണ്ടിട്ടില്ല. അതിനാൽ ആ പോസ്റ്റിനെ കുറിച്ച് ഞാൻ അഭിപ്രായം പറയില്ല. കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി ഏറ്റവും നല്ല മതേതര പാർട്ടിയാണെന്നാണ് അവകാശപ്പെടുന്നത്. സ്ഥാനാർഥിയെ തീരുമാനിക്കുമ്പോൾ ജാതിയും മതവും നോക്കി തീരുമാനിക്കുന്ന പാർട്ടികളിൽ നിന്ന് വിഭിന്നമല്ല അവർ. അങ്ങനെയുള്ള സംസ്ഥാനത്ത് ഇത് ചർച്ച ചെയ്യാതിരിക്കാൻ എല്ലാവരും മുൻകൈയ്യെടുക്കേണ്ടതുണ്ട്. കേരളത്തിൽ ജാതിയും മതവും നോക്കാതെ 1957ൽ ഒറ്റക്ക് വന്ന പാർട്ടി ഇന്ന് ലീഗിനെ പിന്തുണക്കുന്ന നിലപാടെടുത്ത് പരസ്യമായി രംഗത്ത് വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിം ലീഗിനെ പിന്തുണച്ച് അമിത്ഷാക്കെതിരേ രംഗത്ത്വന്നിരിക്കുകയാണ്.ലീഗിന്റെ വോട്ടുകളെ എത്രമാത്രം സിപിഎം താത്പര്യപ്പെടുന്നു എന്നല്ലേ അതിൽ നിന്ന് വ്യക്തം. വയനാട്ടിൽ ലീഗാണ് ഏറ്റവും പ്രബല ശക്തി. വയനാടിനെ കുറിച്ച് പറഞ്ഞല്ലോ. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥ്വത്തെ എങ്ങനെ നോക്കി കാണുന്നു. രാഹുൽ ഗാന്ധി അമേഠിയിൽ തോൽക്കുമെന്ന് പേടിച്ചാണ് വയനാട്ടിലേക്ക് വന്നത്. പക്ഷെ വയനാട്ടുകാർ വഞ്ചിക്കപ്പെടുകയാണ്. ഇതിന്പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. മന്ത്രിസഭയിൽ മുസ്ലിം ലീഗിന് ഇത്രകാലവും മൂന്ന് മന്ത്രിമാരാണുണ്ടായിരുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ നാല് മന്ത്രിമാരെ അവർ ആവശ്യപ്പെട്ടു. കുറെ തർക്കത്തിനു ശേഷമാണ് നാലാമത്തെ മന്ത്രിസ്ഥാനം ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് ഇത്രകാലം രണ്ട് സീറ്റായിരുന്നു. മൂന്നാമത്തെ സീറ്റായി വയനാട് മുസ്ലിം ലീഗ് ഈ തിരഞ്ഞെടുപ്പോടെ പിടി ഉറപ്പിച്ചു കഴിഞ്ഞു. കാരണം രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്ത് അയച്ചു എന്നിരിക്കട്ടെ അമിത് ഷാ പറഞ്ഞതുപോലെ കോൺഗ്രസ്സിന്റെ പ്രസിഡന്റ് പോകുമ്പോൾത്രിവർണ്ണ പതാകയേക്കാൾ കൂടുതൽ പച്ചക്കൊടി കാണുന്നു എന്നതിനർഥം എന്താണ്. അത് പാകിസ്താനാണെന്ന് സംശയിച്ചു പോകും എന്ന് അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റുമില്ല. അത് വയനാട്ടുകാരെ അപമാനിക്കലല്ല. ഒരിക്കൽചത്ത കുതിരയെന്ന്വിളിച്ച മുസ്ലിം ലീഗിന്റെകുതിരപ്പുറത്ത് കയറിയിട്ടാണ് രാഹുൽ ഗാന്ധി സഞ്ചരിക്കാൻ പോകുന്നത്. ഏഴുമണ്ഡലങ്ങളിൽ ലീഗിന്റെ സ്വാധീനത്തോടെ മത്സരിക്കാൻ പോകുന്ന രാഹുൽ നാളെ ലീഗിനോടുള്ള സ്നേഹം പ്രകടിപ്പിക്കുക തന്നെ ചെയ്യും. മൂന്നാമത്തെ സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെടാൻ പോകുന്നു. കോൺഗ്രസ്സ് ഇതുവരെ മത്സരിച്ചതിൽ നിന്ന് ഒരു സീറ്റ് കുറഞ്ഞിട്ടേ അടുത്ത തിരഞ്ഞൈടുപ്പു മുതൽ ലോക്സഭയിലേക്ക് മത്സരിക്കൂ. അപകടകരമായ സാഹചര്യമാണിത്. ഭീകരവാദികൾക്ക്പിന്തുണ കൊടുക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് കേരളത്തിലെരാഷ്ട്രീയത്തിലുള്ള സ്വാധീനം വർധിക്കാനുള്ള സാഹചര്യം രാഹുൽ ഗാന്ധിയുടെ വരവോടെ കേരളത്തിൽ ഉണ്ടാവുകയാണ്. മുസ്ലിം ലീഗ് ഭീകരവാദ പാർട്ടിയാണെന്നാണോ പറഞ്ഞു വരുന്നത്. ഭീകരവാദികളെ പിന്തുണക്കുന്നവരുടെ പാർട്ടിയാണെന്ന്മാത്രമല്ല ഭീകരവാദികളെ പിന്തുണക്കുന്നവരാണ് ആ പാർട്ടിയിലുള്ള ധാരാളം ആളുകൾ. രണ്ട് മന്ത്രിമാരുണ്ടായിരുന്ന 67ലെ സ്ഥിതിയിൽ നിന്ന്2011ൽ ഉമ്മൻചാണ്ടിയുടെ സർക്കാർ വന്നപ്പോൾ നാല് മന്ത്രിമാരായി അവരുടെ സ്വാധീനം വർധിച്ചു. ആ സ്വാധീനം വർധിക്കുക എന്നാൽ കേരളം ഭീകരവാദികളുടെ നഴ്സറിയായി മാറുന്നു എന്നാണ്. രാജ്യം മുഴുവൻ നടക്കുന്ന ഭീകരവാദ ആക്രമണത്തിന് പിന്നിൽ കേരളത്തിൽ നിന്നുള്ള ഏതെങ്കിലും ചെറുപ്പക്കാർ ഉണ്ട്. കശ്മീരിൽ വെടിവെപ്പിൽ മരിക്കുന്നവരിലുൾപ്പെടെയുണ്ട്. അപ്പോൾഅതിന്റെ കാരണക്കാരാരാണ്. ലീഗിനെ പിന്തുണക്കുന്ന ഉമ്മൻചാണ്ടിയുടെ പാർട്ടിയും പിണറായി വിജയന്റെ പാർട്ടിയുമാണ് കാരണക്കാർ. അവരുടെ മാറിമാറിയുള്ള സംരക്ഷണത്തിലാണ് കേരളത്തിൽ ലീഗ് വളർന്നത്. അയോധ്യാ വിഷയത്തിൽ കേരളം കലാപകലുഷിതമാക്കാതെ നോക്കിയതിൽ ലീഗെടുത്ത സംയമനവും ഇതോടൊപ്പം ചേർത്തു വായിക്കണ്ടേ. അയോധ്യ വിഷയത്തിൽ ലീഗെടുത്ത സംയമനം എന്നത് അവിടെ അക്രമങ്ങളുണ്ടായി കഴിഞ്ഞാൽ മുസ്ലിം ലീഗിന്റെ സമ്പന്നരായ നേതാക്കളുൾപ്പെടെയുള്ളവർക്ക് നഷ്ടം സംഭവിക്കും എന്നുള്ള തിരിച്ചറിന്റെ അടിസ്ഥാനത്തിലുള്ള സംയമനമാണ്. തെക്കൻ കേരളത്തിൽ ആ നിലപാട് എന്തുകൊണ്ടാണ് അവർ എടുക്കാത്തത്. സത്യം സത്യമായി പറയണം. അല്ലാതെ അത് സംയമനമല്ല. സ്വന്തം സമ്പത്ത് നഷ്ടപ്പെടുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള സംയമനമാണിത്. കൊല്ലത്ത് മുസ്ലിം നേതാക്കൻമാർ ധനികരല്ല. അവിടെ ഒന്നും നഷ്ടപ്പെടാനില്ലാത്തതിനാൽ ആളുകളെ മുഴുവൻ തെരുവിലിറക്കി അക്രമം അഴിച്ചു വിടാൻ അവർ നേതൃത്വം നൽകി. മലപ്പുറത്ത് വരുമ്പോൾ അതൊന്നും വേണ്ട. ഞങ്ങളുടെ സമ്പത്തൊക്കെ സംരക്ഷിക്കപ്പെടണം എന്ന ലീഗ് നേതാക്കളുടെ താത്പര്യമല്ലേ അതിന് പിന്നിൽ. അല്ലാതെ സംയമനത്തിന്റെ വലിയ ഭാഷ്യമൊന്നുമില്ല. ലീഗിന്റെ കൊടിയെ പാകിസ്താനുമായി താരതമ്യം ചെയത് ദേശീയ ബിജെപി നേതാക്കൾ സംസാരിച്ചിരുന്നു, അവരെ തിരുത്തിയിരുന്നോ. ലീഗിന്റെ കൊടിക്കൊപ്പം പാകിസ്താൻ കൊടി ഉണ്ടായതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ചോദിച്ചിരുന്നല്ലോ.അതോ. പാകിസ്താൻ പതാക വീശി എന്ന വിഷയത്തിൽ ടിക്കാറാം മീണ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താന്റെ പതാകയും ലീഗിന്റെ പതാകയും ഒരേകൂട്ടത്തിൽ കൊണ്ടു നടടക്കുകയാണെന്നല്ലേ അതിനർഥം. അമിത് ഷാ പറഞ്ഞത് ലീഗിന്റെ പതാകയെ കുറിച്ചാണെങ്കിലും ലീഗിന്റെ പതാകയോടൊപ്പം പാകിസ്താന്റെ പതാക അബദ്ധത്തിൽ കൊണ്ടുപോയാലും തെറ്റ് ആണ്. ബോധപൂർവ്വം കൊണ്ടു പോയാലും അത് തെറ്റ് തന്നെയാണ്. ഞാൻ ചോദിച്ചത് ലീഗിന്റെ പതാകയെ പാകിസ്താൻ പതാകയുമായി താരതമ്യം ചെയ്ത് വിളിച്ചതിനെയാണ്. കോൺഗ്രസ്സിന്റെ പ്രസിഡന്റ് പോകുമ്പോൾകോൺഗ്രസ്സിന്റെ ത്രിവർണ്ണ പതാകയേക്കാൾ കൂടുതൽ ലീഗിന്റെ പതാക വരുന്നതിന്റെ അർഥമെന്താണ്. ലീഗിന്റെ സ്വാധീനത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നല്ലേ. റായ്ബറേലിയിൽ നോമിനേഷൻ കൊടുക്കാൻ പോകുമ്പോൾ പൂജ നടത്തി ആ പടം പത്രത്തിൽ നൽകും. വയനാട്ടിൽ നോമിനേഷൻ കൊടുക്കാൻ ചെല്ലുമ്പോൾ പച്ച പതാകയേന്തിയും. രാഹുൽ ഗാന്ധി പൂണൂൽ ധരിച്ച ശിവഭക്തനാണെന്ന് ഷർട്ടിന്റെ മുകളിൽ കൂടി പൂണൂൽ ധരിച്ച് കാണിച്ചിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിന്റെ വസ്തുതകൾ അമിത് ഷാ പറഞ്ഞുവെന്നേയുള്ളൂ. അതിലെന്താ തെറ്റ്. ഹിന്ദുഭൂരിപക്ഷമുള്ള മണ്ഡലത്തിൽ നിന്ന് മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലത്തിലേക്ക്് രാഹുൽ പോയി എന്നാണ് പ്രധാനമന്ത്രി വരെ പറഞ്ഞത്. വയനാട്ടിൽ ഭൂരിപക്ഷം ഹിന്ദുക്കളാണ്. മാത്രമല്ല സ്വാതന്ത്ര്യസമരത്തിൽ വയനാട് വഹിച്ച പങ്കും വിസ്മരിക്കാൻ പാടുള്ളതല്ല. ചരിത്രബോധമില്ലാത്ത ഈ പ്രസ്താവന ബിജെപിക്കുണ്ടാക്കിയ അപകടം കാണുന്നില്ലേ. കണക്ക് ഞാൻ കാണിച്ചു തരാം. 40 ശതമാനമേ അവിടെ ഹിന്ദുക്കളുള്ളൂ. വയനാട് മണ്ഡലം എന്ന് പറഞ്ഞാൽ മൂന്ന് വയനാട് മണ്ഡലങ്ങളും മൂന്ന് മലപ്പുറം ജില്ലാ മണ്ഡലങ്ങളും ഒരു കോഴിക്കോട് മണ്ഡലവും ചേർന്നതാണ്. ഈ വയനാട് മണ്ഡലത്തിൽ ജനസംഖ്യാ കണക്കനുസരിച്ച് ഭൂരിപക്ഷം ഹിന്ദുക്കളല്ല. വയനാട് മണ്ഡലത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ആ തരത്തിലുള്ള കണക്കുകളാണ് കാണിക്കേണ്ടത്. സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചതിന് അനുപമ മുഖ്യമന്ത്രിയുടെ അടിമയാണെന്ന് വരെ ബിജെപി നേതാവ് ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇപ്പോൾ അനുപമയുടെ കൂടെ ക്രിസ്ത്യൻ പേര് ചേർത്തുള്ള സൈബർ കാമ്പയിനും ഇതെല്ലാം പച്ചയ്ക്ക് പറഞ്ഞാൽ വർഗ്ഗീയതയല്ലേ. ആരെങ്കിലും എന്തെങ്കിലും പ്രസ്താവനകൾ പറഞ്ഞതിന് ഞാൻ പ്രതികരിക്കേണ്ടതില്ലല്ലോ. അനുപമ സുരേഷ്ഗോപിക്ക്നോട്ടീസ് അയച്ചത് തിരഞ്ഞെടുപ്പ് നടപടിക്രമത്തിന്റെ ഭാഗമായി കണ്ടാൽ പോരേ. എന്തെങ്കിലും വിഷയം അനുപമയുടെ മുന്നിൽ വന്നിട്ടുണ്ടാവും. ടിക്കാറാം മീണ എന്നത് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ആണ്. അദ്ദേഹം വല്ല അബദ്ധവും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് മുകളിലും കമ്മീഷനുണ്ടല്ലോ. അദ്ദേഹത്തിന്റെ നിർദേശ പ്രകാരമായിരിക്കുമല്ലോ താഴെയുള്ള ഉദ്യോഗസ്ഥരും ചെയ്യുന്നത്. അപ്പോൾ കളക്ടർ അനുപമ നോട്ടീസ് അയച്ച വിഷയത്തിൽ അത്തരത്തിലുള്ള ഇടപെടൽ ഉണ്ടായെന്ന് തന്നെയാണോ പറയുന്നത്. അനുപമ നോട്ടീസ് അയക്കട്ടെ അതിന് മറുപടി കൊടുക്കും. താങ്കൾ ഇപ്പോൽ പറഞ്ഞതു പ്രകാരം കളക്ടർ നോട്ടീസ് അയച്ചിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസറുടെ ഇടപെടൽ ഉണ്ടായെന്ന ധ്വനിയുണ്ട്. ധ്വനി ധ്വനിയായി തന്നെ ഇരിക്കേണ്ടതാണ്. അത് വ്യക്തമായി പറയേണ്ടതല്ല. കോഴിക്കോട്ടേ ഇടത് വലത് സ്ഥാനാർഥികളുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിയുടേത്് ദുർബലനായ സ്ഥാനാർഥിയായിപ്പോയില്ലേ. ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്തു എന്നത് മാത്രം ജനപ്രിതിനിധിയുടെ മാനദണ്ഡമാക്കുന്നത് കഷ്ടമല്ലേ ബിജെപിയുടെ കോഴിക്കോട്ടെ സ്ഥാനാർഥി യുവമോർച്ചയുടെ സംസ്ഥാന പ്രസിഡന്റാണ്. കണ്ണൂരിലെ സ്താനാർഥി ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റാണ്. അങ്ങനെയാണെങ്കിൽ കണ്ണൂരിലെ സിപിഎമ്മിന്റെയും കോൺഗ്രസ്സിന്റെയും സ്ഥാനാർഥികൾ താരതമ്യേന ദുർബലരാണ്. അവർ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റുമാരായിരുന്നവരല്ല. സുധാകരൻ കെപിസിസി പ്രസിഡന്റായിരുന്നില്ല. ശ്രീമതി ടീച്ചർ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിട്ടില്ല. ബാക്കി പാർട്ടികൾക്ക് മുൻ എംഎൽഎമാരും എംപിമാരും മന്ത്രിമാരുമുണ്ട്. ബിജെപിയുടെ അവസ്ഥ വിഭിന്നമാണ്. കോരളത്തിൽ അഞ്ച്് വർഷം കഴിഞ്ഞാൽ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും. ത്രിപുരയിൽ ആദ്യമായി മത്സരിച്ച ബിജെപി സ്ഥാനാർഥി എംഎൽഎയായി മുഖ്യമന്ത്രിയായി. ആദ്യമായി മത്സരിക്കുന്നവർ ദുർബലരാണെന്ന് അർഥമില്ല. മറ്റുള്ളവരുടെ പ്രസ്ഥാവനകൾക്ക്മറുപടി പറയേണ്ടതില്ല എന്ന് താങ്കൾ പറഞ്ഞല്ലോ. പക്ഷെ ഈ വിഷയത്തെ താങ്കൾ എങ്ങനെ നോക്കി കാണുന്നു എന്നറിയേണ്ടതുണ്ട്. ഹിന്ദവായ കളക്ടറാണ് തൃശ്ശൂരിന് വേണ്ടതെന്ന ടിജി മോഹൻദാസിന്റെ ട്വീറ്റിനാേട് എങ്ങനെ പ്രതികരിക്കുന്നു. ഞാൻ കാണാത്തതിനെ കുറിച്ച് എനിക്ക് പറയാൻ പറ്റില്ല. അതേസമയം ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭരണത്തിൽ കളക്ടർക്ക്റോളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പരിഗണന വെച്ച് മോഹൻദാസ് പറഞ്ഞിട്ടുണ്ടാവുക. അനുപമ ഹിന്ദുവാണോ അല്ലയോ എന്നെനിക്കറിയില്ല. ഒരുപക്ഷെ ആയിരിക്കാം.കളക്ടർമാരെ നിശ്ചയിക്കുമ്പോൾ ഇത്തരത്തിൽ ഹിന്ദുവാണോ എന്നൊക്കെ നോക്കി നടപ്പിലാക്കാൻ പറ്റുമോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. സർക്കാരെടുക്കുന്ന തീരുമാനത്തിനു പിന്നിൽ ഇത്തരത്തിലുള്ള കാര്യങ്ങളുണ്ടെങ്കിൽ അത് പരസ്യമായും രഹസ്യമായും പാടില്ലല്ലോ.അതാണ് എന്റെ അഭിപ്രായം. കമലിനെ കമാലുദ്ദീനായും അനുപമയെ അനുപമ ക്ലിൻസൺ ജോസഫറായും പ്രചരിപ്പിക്കുന്നതിൽ വർഗ്ഗീയ ഗൂഢാലോചനയില്ലേ. കമലിനെ കമാലുദ്ദീനെന്ന് പറയുന്നത് അയാളുടെ പേരല്ലേ. മാധവിക്കുട്ടിയെ കമലാസുരയ്യ എന്ന് പറയുന്നതിൽ തെറ്റില്ലെങ്കിൽ കമലിനെ കമാലുദ്ദീൻ എന്ന് വിളിക്കുന്നത് എങ്ങനെ തെറ്റാകും. പേരും ജെൻഡറും നാം പറയുന്നതെന്താണോ അതാണ്. കമലാസുരയ്യ എന്നത് അവർ സ്വയം സ്വീകരിച്ച പേരാണ്. കമാലുദ്ദീൻ അങ്ങനെയല്ല. അനുപമയുടേതും അങ്ങനെയല്ല.അനുപമ ക്ലിൻസൺ ജോസഫ് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ബിജെപിയുടെ പേരിലുള്ള സൈറ്റുകളിൽ പ്രചാരണം നടത്തുന്നുണ്ട്. അത് സത്യമല്ലെങ്കിൽ അനുപമ തന്റെ പേര് അതല്ല എന്ന് പറഞ്ഞാൽ പ്രശ്നം തീർന്നല്ലോ. സമൂഹമാധ്യമങ്ങളിലെ ആരോപണങ്ങളെ ഗൗരവമായി കാണേണ്ട എന്നാണ് എന്റെ അഭിപ്രായം.അതിൽ സത്യവും അർധസത്യവും അസത്യവുമുണ്ട്. content highlights:Muslim League will ask Wayanad seat in next Loksabha election, says V Muraleedharan
from mathrubhumi.latestnews.rssfeed http://bit.ly/2UkjQpH
via
IFTTT
No comments:
Post a Comment