അമരീന്ദര്‍ സിങിന് 'കോണ്‍ഗ്രസ് കുടുംബ' ഭക്തിയെന്ന് മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

അമരീന്ദര്‍ സിങിന് 'കോണ്‍ഗ്രസ് കുടുംബ' ഭക്തിയെന്ന് മോദി

ശ്രീനഗർ: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് കോൺഗ്രസിനെക്കാൾ മൂന്നിരട്ടി സീറ്റ് ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന്റെ ശക്തി എന്താണെന്ന് ജനങ്ങൾ തെളിയിച്ചെന്നും 2019-ലെ തരംഗം കഴിഞ്ഞതവണത്തെക്കാൾ ശക്തമാണെന്നും ബി.ജെ.പി കൂടുതൽ സീറ്റ് നേടുമെന്നും മോദി പറഞ്ഞു. ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലിയൻവാലാ ബാഗ് രക്തസാക്ഷികളെ അനുസ്മരിക്കുന്ന ചടങ്ങിൽനിന്ന് വിട്ടുനിന്ന പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങിനെതിരേയും മോദി വിമർശനമുന്നയിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിൽനിന്ന് അദ്ദേഹം വിട്ടുനിന്നു. എന്താണ് കാരണമെന്ന് നിങ്ങൾക്കറിയുമോ? കാരണം അദ്ദേഹം കോൺഗ്രസ് കുടുംബ ഭക്തിയുമായി തിരക്കിലാണ്. അദ്ദേഹം കോൺഗ്രസ് അധ്യക്ഷനുമായി ജലിയൻവാലാ ബാഗിൽ പോയി. എന്നാൽ ഉപരാഷ്ട്രപതിയോടൊപ്പം ചടങ്ങിൽ പങ്കെടുത്തില്ല- മോദി പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പ്രധാനമന്ത്രിയെന്ന് പറഞ്ഞ് ജനങ്ങളെ ഭീഷണിപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു. ജമ്മു കശ്മീരിന്റെ വികസനത്തിനായി അബ്ദുള്ള, മുഫ്തി കുടുംബങ്ങളെ അധികാരത്തിൽനിന്ന് മാറ്റിനിർത്തണമെന്നും ഈ കുടുംബങ്ങളാണ് കശ്മീരിലെ മൂന്നുതലമുറകളുടെ ജീവിതം നശിപ്പിച്ചതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. Content Highlights:pm modi speech in kashmir, he says BJP will get triple seats than Congress


from mathrubhumi.latestnews.rssfeed http://bit.ly/2Zc804X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages