പട്ടാമ്പി: കിണറ്റിൽ വീണ അണ്ണാൻകുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു. പാലക്കാട് പട്ടാമ്പിയ്ക്കടുത്ത് കൊപ്പത്ത് ഞായറാഴ്ചരാവിലെ ഒമ്പതരയോടെയാണ് സംഭവം.. കരിമ്പിക്കൽ സുരേഷ്, മലയാട്ടുകുന്ന് സുരേന്ദ്രൻ എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരൻ കൃഷ്ണൻകുട്ടിയെ ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുവളപ്പിലെ കിണറ്റിൽ വീണ അണ്ണാൻകുഞ്ഞിനെ രക്ഷിക്കാൻ ആദ്യം കിണറ്റിലിറങ്ങിയ സുരേഷ് ശ്വാസം മുട്ടിയതിനെ തുടർന്ന്ബോധരഹിതനായി വീണു. സുരേഷിനെ രക്ഷിക്കാനാണ് കൃഷ്ണൻകുട്ടിയും അയൽവാസിയായസുരേന്ദ്രനുംകിണറ്റിലിറങ്ങിയത്. ഇവരും ബോധരഹിതരായി വീണു. മൂവരേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷും സുരേന്ദ്രനും മരിച്ചിരുന്നു. Content Highlights: Two died while trying to save squirrel from well, Palakkad, Pattambi
from mathrubhumi.latestnews.rssfeed http://bit.ly/2UYbIQm
via
IFTTT
No comments:
Post a Comment