കുമ്മനം വര്‍ഗീയതയുടെയും ഹൈന്ദവ ധ്രുവീകരണത്തിന്റെയും ആളാണെന്ന് മുല്ലപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

കുമ്മനം വര്‍ഗീയതയുടെയും ഹൈന്ദവ ധ്രുവീകരണത്തിന്റെയും ആളാണെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർഥികുമ്മനം രാജശേഖരൻ വർഗീയതയുടെയും ഹൈന്ദവ ധ്രുവീകരണത്തിന്റെയും ആളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാറാട് കലാപവും നിലയ്ക്കൽ സമരവും എടുത്തു പറഞ്ഞാണ് മുല്ലപ്പള്ളിയുടെ വിമർശനം. ഒരിക്കലും ശുദ്ധരാഷ്ട്രീയത്തിന്റെ മുൻപന്തിയിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. സാമൂഹിക പ്രവർത്തന രംഗത്തും അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹം ഈ രാജ്യത്ത് ഉണ്ടായിരുന്നത് ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ മുൻപന്തിയിലാണെന്നും മുല്ലപ്പളളി ആരോപിച്ചു. അത് മാറാട് കലാപമാകട്ടെ അതല്ലെങ്കിൽ നിലയ്ക്കൽ സമരമാകട്ടെ. ഈ രാജ്യത്ത് എവിടെയെല്ലാം തന്നെ വിഭാഗീയത ഉണ്ടാക്കാൻ സാധിക്കുമോ ആ സമരങ്ങളുടെ മുൻപിൽ നിന്ന മനുഷ്യൻ... അദ്ദേഹമാണോ ലോക്സഭയിലേക്ക് പോവേണ്ടത്. അനന്തപുരിയിലെ ആളുകളെ നിങ്ങൾ നിസാരവത്കരിക്കരുത്. അവരെല്ലാം ചിന്തിച്ച് വിലയിരുത്തുന്ന ആളുകളാണ്- മുല്ലപ്പള്ളി വ്യക്തമാക്കി. content highlights:Mullappally Ramachandran,Kummanam Rajasekharan, BJP, Congress,lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2DfnmvU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages