വിവിപാറ്റിലെ 50 % വോട്ടുകൾ എണ്ണണം: പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയെ സമീപിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

വിവിപാറ്റിലെ 50 % വോട്ടുകൾ എണ്ണണം: പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയെ സമീപിക്കും

ന്യൂഡൽഹി: വോട്ടിങ് മെഷീനെതിരെ വീണ്ടും പ്രതിപക്ഷപാർട്ടികൾ ഒറ്റക്കെട്ടായി രംഗത്ത്. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം അല്ലെങ്കിൽ വിവിപാറ്റിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണണമെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം. നിരവധി രാജ്യങ്ങൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ പരീക്ഷിച്ച ശേഷം ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോയി. ഇ.വി.എമ്മുകൾക്ക് വിശ്വാസ്യത കുറഞ്ഞ സാഹചര്യത്തിൽ എന്ത് കൊണ്ട് നമുക്കും തിരിച്ചുപോയികൂടായെന്നും അദ്ദേഹം ചോദിച്ചു. അല്ലെങ്കിൽ വിവിപാറ്റുകളിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. 50 ശതമാനം വോട്ടുകൾ എണ്ണിയാൽ ആറ് ദിവസമെങ്കിലും എടുക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞത്. ഇത് തെറ്റായ കാര്യമാണ്. പേപ്പർ ബാലറ്റുകൾ എണ്ണുന്ന കാലത്ത് 24 മണിക്കൂറാണ് പൂർണ്ണ ഫലത്തിനായി എടുത്തിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും നായിഡു പറഞ്ഞു. ഒരു പാർട്ടിക്ക് നേരെയുള്ള ബട്ടണിൽ അമർത്തുമ്പോൾ മറ്റൊരു പാർട്ടിക്ക് വോട്ട് പോകുന്നുവെന്ന പരാതിആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ ഉയർന്നിട്ടുണ്ട്. മൂന്ന് സെക്കൻഡ് മാത്രമാണ് വോട്ട് ചെയ്ത പാർട്ടിയുടെ ചെയ്ത ചിഹ്നം വിവിപാറ്റിൽ കാണാനാകുന്നത്. ഇത് ഏഴ് സെക്കൻഡെങ്കിലും ആക്കണമെന്നും കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടു. വിവിപാറ്റിലെ 50 ശതമാനം വോട്ടുകൾ ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നും സിങ്വി പറഞ്ഞു. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ചു വിവിപാറ്റ് മെഷീനുകളിലെ വോട്ടുകൾ എണ്ണണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. 50 ശതമാനം വോട്ടുകൾ ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതി ഉത്തരവ്. Content Highlights:Chandrababu Naidu Leads Opposition Attack Over EVMs, Demand Ballot Votes


from mathrubhumi.latestnews.rssfeed http://bit.ly/2KBD9LU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages