ന്യൂഡൽഹി: അഹമ്മദാബാദിൽ വോട്ട് ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഗുജറാത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോടാണ് ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർ ഉമേഷ് സിൻഹ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ മത്സരിക്കുന്ന ഗുജറാത്തിലെ ഗാന്ധിനഗറിൽ വോട്ടുചെയ്യാനെത്തിയപ്പോഴാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. തുറന്ന വാഹനത്തിലെത്തിയ പ്രധാനമന്ത്രിയുടെ ഇരുവശത്തും തടിച്ചുകൂടിയ ജനം മുദ്രാവാക്യങ്ങൾ മുഴക്കി. പരസ്യപ്രചാരണം അവസാനിച്ചിട്ടും പാർട്ടിചിഹ്നവും പതാകയും വീശിയായിരുന്നു പ്രവർത്തകർ മോദിയെ വരവേറ്റത്. വോട്ടുചെയ്ത് പുറത്തിറങ്ങിയ മോദി മഷിയടയാളം പുരട്ടിയ വിരലുയർത്തി റോഡിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. വോട്ടെടുപ്പ് നടക്കുന്ന മേഖലയിൽ പോളിങ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറിനിടയിൽ ഏതെങ്കിലും തരത്തിലുള്ള പൊതുയോഗങ്ങളോ ജാഥകളോ പരിപാടികളോ നടത്താൻ പാടില്ലെന്ന് ജനപ്രാതിനിധ്യ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മോദിയുടെ നടപടികൾ പെരുമാറ്റച്ചട്ടമാണെന്ന് ആരോപിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. മോദിയെ രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് പ്രചാരണത്തിൽനിന്ന് വിലക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നിരന്തരം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു. വലിയ ഉത്തരവാദിത്വമുള്ള, ഉയർന്ന പദവിയാണ് പ്രധാനമന്ത്രിയുടേത്. എന്നാൽ ഇവയൊന്നും പരിഗണിക്കാതെ തുടർച്ചയായി അദ്ദേഹം പെരുമാറ്റച്ചട്ടം ലംഘിക്കുകയാണ്. മോദി തിരഞ്ഞെടുപ്പ് കമ്മീഷനെ വിലവെക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. Content Highlights:Modi, roadshow, Gujarat Election Authorities, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2Ztk7ui
via
IFTTT
No comments:
Post a Comment