യു.എ.ഇ.യിൽ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കാൻ പുതിയ രീതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

യു.എ.ഇ.യിൽ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കാൻ പുതിയ രീതി

ദുബായ്: യു.എ.ഇ.യിൽനിന്ന് പാസ്പോർട്ടിന് അപേക്ഷിക്കുന്ന ഇന്ത്യൻ പ്രവാസികൾ ഇനിമുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അബുദാബിയിൽ ബുധനാഴ്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിലായതായി ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി പറഞ്ഞു. ദുബായിലും മറ്റ് അഞ്ച് എമിറേറ്റുകളിലും ഓൺലൈൻ അപേക്ഷകൾ ഈയാഴ്ച തുടക്കംമുതൽ സ്വീകരിച്ചുതുടങ്ങി. ഇതനുസരിച്ച് പുതിയ പാസ്പോർട്ടെടുക്കുന്നവരും പാസ്പോർട്ട് പുതുക്കുന്നവരും ഇനിമുതൽ embassy.passportindia.gov.in വഴി അപേക്ഷ സമർപ്പിക്കണം. ഇതിനുശേഷം സാധാരണപോലെ ആവശ്യമായ രേഖകളുമായി ബി.എൽ.എസ്. സെന്ററിലെത്തുകയും ബാക്കിനടപടികൾ പൂർത്തിയാക്കുകയും ചെയ്യണം. പണവും സമയവും ലാഭിക്കാനും നടപടികൾ വേഗത്തിലാക്കാനുമാണ് അപേക്ഷകൾ സമർപ്പിക്കുന്നത് ഓൺലൈൻ ആക്കുന്നത്. യു.എസ്., യു.കെ., ഒമാൻ എന്നിവിടങ്ങളിൽ ഈസംവിധാനം തുടങ്ങിക്കഴിഞ്ഞു. ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് ബി.എൽ.എസ്. സെന്ററുകളിൽനിന്ന് സഹായംതേടാമെന്ന് കോൺസുലേറ്റ് അറിയിച്ചു. നിലവിൽ പാസ്പോർട്ടിന് അപേക്ഷിച്ചാൽ അഞ്ചുദിവസത്തിനുള്ളിലാണ് ലഭിക്കുക. ഓൺലൈൻസംവിധാനം വരുന്നതോടെ മൂന്നുദിവസം മതിയാകും. യു.എ.ഇ.യിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളിൽനിന്നാണ് ഏറ്റവുംകൂടുതൽ ഇന്ത്യൻ പാസ്പോർട്ടുകൾ അനുവദിക്കുന്നത്. കഴിഞ്ഞവർഷം 2,72,500 ഇന്ത്യൻ പാസ്പോർട്ടുകളാണ് യു.എ.ഇ.യിൽനിന്ന് അനുവദിച്ചത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ * http://bit.ly/2D2mEC3 എന്ന പോർട്ടൽ സന്ദർശിച്ച്, പാസ്പോർട്ട് സേവാ അറ്റ് ഇന്ത്യൻ എംബസീസ് ആൻഡ് കോൺസുലേറ്റ് എന്ന ഓപ്ഷൻ എടുക്കുക. * അതിൽ കൺട്രി എന്ന ഓപ്ഷനിൽ യു.എ.ഇ. തിരഞ്ഞെടുക്കുക. * തുടർന്ന് രജിസ്റ്റർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് യൂസർ ഐ.ഡി. ഉണ്ടാക്കണം * ഇനി ഈ ഐ.ഡി. ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യാം * ഇവിടെ ഹോംപേജിൽ പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള ലിങ്ക് ലഭിക്കും. ഇത് ക്ലിക്ക് ചെയ്ത് അപേക്ഷാഫോം പൂരിപ്പിച്ച് സമർപ്പിക്കണം * ഇതിനുശേഷം ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കണം. ഇതുമായി ബി.എൽ.എസ്. കേന്ദ്രത്തിലെത്തി ബാക്കിനടപടികൾ പൂർത്തിയാക്കാം. Content Highlights:Passport Application New Method


from mathrubhumi.latestnews.rssfeed http://bit.ly/2IvTHSV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages