കുറ്റിപ്പുറം: പരിശോധനകളും അറസ്റ്റും വ്യാപകമായി നടക്കുമ്പോഴും സംസ്ഥാനത്തേക്കുള്ള കഞ്ചാവിന്റെ വരവ് നിലയ്ക്കുന്നില്ല. കഞ്ചാവിന്റെ പിടിയിലാണ് കേരളമെന്നാണ് മൂന്നുമാസത്തിനിടെ എക്സൈസ് വകുപ്പുമാത്രം പിടിച്ചെടുത്ത കണക്കുകൾ വ്യക്തമാക്കുന്നത്. ജനുവരി മുതൽ മാർച്ചുവരെ 576.344 കിലോഗ്രാം കഞ്ചാവാണ് സംസ്ഥാനത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. പാലക്കാട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽനിന്നാണ് കൂടുതൽ അളവിൽ കഞ്ചാവ് പിടികൂടിയിട്ടുള്ളത്. മൂന്നുമാസത്തിനിടെ പാലക്കാട് ജില്ലയിൽനിന്നുമാത്രം പിടിച്ചെടുത്തത് 194.055 കിലോഗ്രാം കഞ്ചാവാണ്. മലപ്പുറത്തുനിന്ന് 86.987-ഉം തിരുവനന്തപുരത്തുനിന്ന് 59.082 കിലോഗ്രാം കഞ്ചാവും പിടികൂടി. കഞ്ചാവ് ഉൾപ്പെടെ 1919 മയക്കുമരുന്ന് കേസുകളാണ് ഈകാലയളവിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2024 പേരെ അറസ്റ്റുചെയ്യുകയും ചെയ്തു. മുൻവർഷങ്ങളേക്കാൾ കഞ്ചാവിന്റെ ഉപയോഗം സംസ്ഥാനത്ത് വർധിക്കുന്നതയാണ് കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞവർഷം ഇതേകാലയളവിൽ സംസ്ഥാനത്ത് പിടിച്ചെടുത്തത് 519.572 കിലോഗ്രാം കഞ്ചാവായിരുന്നു. 2017-ൽ 229.854 കിലോഗ്രാമും 2016-ൽ 321.049 കിലോഗ്രാം കഞ്ചാവുമാണ് ജനവുരിമുതൽ മാർച്ചുവരെയുള്ള കാലയളവിൽ സംസ്ഥാനത്തുനിന്ന് എക്സൈസ് വകുപ്പ് പിടികൂടിയത്. മൂന്നുമാസത്തിനിടെ എക്സൈസ് പിടിച്ചെടുത്ത മറ്റുള്ളവ സ്പിരിറ്റ് - 442.5 ലിറ്റർ ചാരായം - 1128.95 ലിറ്റർ വിദേശമദ്യം - 6817.565 ലിറ്റർ വാഷ് - 60738 ലിറ്റർ അരിഷ്ടം - 1763.825 ലിറ്റർ Content Highlights:Ganja sale rise in Kerala
from mathrubhumi.latestnews.rssfeed http://bit.ly/2IqXUHe
via
IFTTT
No comments:
Post a Comment