തുറവൂർ: സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുന്നതായി പരാതി. തുറവൂർ കളരിക്കൽ മേഖലയിലെ 21 വീട്ടമ്മമാരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. അഞ്ചു പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. പ്രദേശവാസികളായ പല സ്ത്രീകളുടേയും ചിത്രങ്ങൾ ഇവരുടെ പക്കലുണ്ടെന്നാണ് ആരോപണം. എന്നാൽ, പ്രതിയാക്കപ്പെട്ടവരെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളുടെ ചിത്രങ്ങളുടെ തലവെട്ടിയെടുത്ത് നഗ്നചിത്രങ്ങളുമായി മോർഫ് ചെയ്താണ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതത്രേ. വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. യുവാക്കളിൽ ഒരാൾ ചാറ്റ് ഹിസ്റ്ററിയും ചിത്രങ്ങളും പ്രദേശവാസിയെ കാണിച്ചതോടെയാണ് സ്ത്രീകൾ പരാതി നൽകാൻ തീരുമാനിച്ചത്. പെൺകുട്ടികൾ അടക്കമുള്ളവരുടെ ചിത്രങ്ങളും ഇവരുടെ പക്കലുണ്ടെന്ന് പരാതിയിൽ പറയുന്നത്. കുത്തിയതോട് പോലീസിൽ പരാതിയുമായി ചെന്ന തങ്ങളെ മടക്കിയയച്ചതിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചതെന്ന് പരാതിക്കാർ പറഞ്ഞു. പരാതി പറയാനെത്തിയവർ എഴുതിനൽകാൻ തയാറാകാഞ്ഞതിനാലാണ് കേസെടുക്കാതിരുന്നത്. ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്ന് കേസെടുത്തിട്ടുണ്ടെന്നും വിശദമായി അന്വേഷണം നടത്താൻ എസ്.ഐ.യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമാണ് കുത്തിയതോട് സി.ഐ. കെ.ബി. മനോജ്കുമാർ പറയുന്നത്. എന്നാൽ, അന്വേഷണച്ചുമതല തനിക്കല്ലെന്നും സി.ഐ.ക്ക് ആണെന്നുമാണ് എസ്.ഐ. പറയുന്നത്. പ്രതിയാക്കപ്പെട്ടവരെ രക്ഷിക്കാൻ കുത്തിയതോട് പോലീസ് നടത്തുന്ന ശ്രമത്തിൽ കോൺഗ്രസ് തുറവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
from mathrubhumi.latestnews.rssfeed http://bit.ly/2D7qA4P
via
IFTTT
No comments:
Post a Comment