നേതൃത്വം ആവശ്യപ്പെടുന്ന പക്ഷം മത്സരിക്കാന്‍ റെഡിയെന്ന് ആവര്‍ത്തിച്ച് പ്രിയങ്ക; വാരണാസിയില്‍ നരേന്ദ്രമോഡിക്കെതിരേ വരുമോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

നേതൃത്വം ആവശ്യപ്പെടുന്ന പക്ഷം മത്സരിക്കാന്‍ റെഡിയെന്ന് ആവര്‍ത്തിച്ച് പ്രിയങ്ക; വാരണാസിയില്‍ നരേന്ദ്രമോഡിക്കെതിരേ വരുമോ?

വയനാട്: വാരണാസിയില്‍ ശക്തമായ മത്സരത്തിന് സാധ്യതയിട്ട് നരേന്ദ്രമോഡിക്ക് എതിരേ പ്രിയങ്കാഗാന്ധി മത്സരിക്കാന്‍ തയ്യാറെടുക്കുന്നു. നേതൃത്വം ആവശ്യപ്പെട്ടാല്‍ മോഡിക്കെതിരേ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക വീണ്ടും വ്യക്തമാക്കി.

വയനാട്ടില്‍ രാഹുലിന്റെ പ്രചരണത്തിനിടയില്‍ മാധ്യമങ്ങളോടാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ ഉത്തര്‍പ്രദേശ് പര്യടനത്തിനിടയില്‍ മോഡിക്കെതിരേ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് വയനാട്ടില്‍ പ്രിയങ്ക രാഹുലിന്റെ പ്രചരണത്തിനായി എത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പും സമാനമായ നിലപാട് ഇവര്‍ ആവര്‍ത്തിച്ചിരുന്നു. ഇതുസംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് ഒരു സസ്‌പെന്‍സ് ഉണ്ടെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷല്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കഴിഞ്ഞദിവസം വയനാട്ടില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത പ്രിയങ്ക ഇന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ പി വി വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ചു.

വസന്തകുമാറിന്റെ അമ്മ ഉള്‍പ്പെടെയുളളവരുമായി പ്രിയങ്ക ആശയവിനിമയം നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിന്റെ അഭിമാനമായ ശ്രീധന്യ എന്നിവരും ഒപ്പമുണ്ടായിരുന്നു.



from mangalam.com http://bit.ly/2VYtbVQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages