കൊളംബോ: ഈ ഈസ്റ്റര്‍ ശ്രീലങ്ക ഒരിക്കലും മറക്കില്ല. സമാധാനത്തോടെയും സന്തോഷത്തോടെയും കടന്നു പോകേണ്ട ഈസ്റ്റര്‍ ശ്രീലങ്കക്ക് സമ്മാനിച്ചത് ഭീതി നിറഞ്ഞ നിമിഷങ്ങളാണ്. സ്‌ഫോടനത്തിന്റെ അനുഭവം ബി.ബി.സി സിംഹളയിലെ മാധ്യമ പ്രവര്‍ത്തകനായ അസ്സാം അമീനോട് വിവരിക്കുമ്പോള്‍ കമല്‍ ഭീതികൊണ്ട് വിളറിയിരുന്നു. സ്‌ഫോടനത്തിന്റെ ദൃക്‌സാക്ഷിയാണിയാള്‍.
8.45 നായിരുന്നു അത് കേട്ടത്. വലിയൊരു പൊട്ടിത്തെറിയുടെ ശബ്ദം. നിരവധി ആളുകള്‍ ഉറക്ക നിലവിളിച്ചുകൊണ്ട് പാഞ്ഞോടുന്നു. ഞങ്ങള്‍ പള്ളിയിലേക്ക് ഓടിച്ചെന്നു. നിരവധി മൃതദേഹങ്ങളാണ് ഞങ്ങള്‍ കണ്ടത്. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് ഞങ്ങള്‍ അവ മറച്ചുവെച്ചു. 500 മുതല്‍ 600 പേരെങ്കിലും പള്ളിയിലുണ്ടായിരിന്നിരിക്കാം കമല്‍ പറയുന്നു.
ശ്രീലങ്കയ്ക്ക ഇതുവരെ ഞെട്ടല്‍ മാറിയിട്ടില്ല. 2009ല്‍ തമിഴ് പുലികളെ അടിച്ചമര്‍ത്തിയതിനു ശേഷം ഒരു പതിറ്റാണ്ടായി ഭീകരാക്രമങ്ങള്‍ക്ക് വേദിയായിരുന്നില്ല ശ്രീലങ്ക. കൃത്ത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു ആക്രമണമാണിതെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റടുത്തിട്ടില്ല.
സ്‌ഫോടന പരമ്പരകളെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ സ്ഥലങ്ങളിലെല്ലാം സുരക്ഷ കര്‍ശനമാക്കി. എല്ലാവരും മറ്റൊരു ആക്രമണത്തെ ഭയത്തോടെ പ്രതീക്ഷിക്കുകയാണ്. മാത്രമല്ല സ്‌കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു. വിമനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ശ്രീലങ്കന്‍ പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്കായി രക്തം ലഭ്യമാക്കാന്‍ അധികൃതര്‍ പൊതുജനത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ചരിത്രപ്രാധാന്യമുള്ള കത്തുവപിടിയയിലുള്ള സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചും ആക്രമണത്തിനിരയായി. തുറമഖ നഗരമായ നെഗൊംബോയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. കത്തോലിക്കാ വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലമാണ് ഇത്. അതേസമയം സ്‌ഫോടന പരമ്പര ആരെ ഉദ്ദേശിച്ചാണെന്നോ എന്തിനുവേണ്ടിയാണെന്നോ വ്യക്തമല്ല.
from mangalam.com http://bit.ly/2Dty7Lj
via IFTTT
No comments:
Post a Comment