കൊളംബോ: ശ്രീലങ്കയിലെ കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ മൂന്ന് പള്ളികളിലുൾപ്പെടെ ആറിടങ്ങളിൽഉണ്ടായസ്ഫോടനങ്ങൾക്ക് പിന്നാലെ രണ്ടിടത്തു കൂടി സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. തലസ്ഥാനത്തെഹോട്ടലിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 158 ആയി. കൊളംബോ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലാണ്സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് ശേഷം മൃഗശാല അടച്ചിട്ടു. എട്ടാമത്തെ സ്ഫോടനം പാർപ്പിട സമുച്ചയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ ഞായറാഴ്ച വൈകീട്ട്ആറ് മുതൽ തിങ്കളാഴ്ച പുലർച്ചെ ആറ് വരെ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ക്രിസ്ത്യൻ പള്ളികളിലടക്കം ആറിടങ്ങളിലാണ്പ്രദേശിക സമയം 8.45 ഓടെ സ്ഫോടനം നടന്നത്. ഈ സ്ഫോടനങ്ങളിൽ35 വിദേശികളടക്കം 156 പേർ മരിച്ചതായും അഞ്ഞൂറോളം പേർക്ക് പരിക്കേറ്റതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സ്ഫോടന സമയത്ത്പള്ളികളിലെല്ലാം ഈസ്റ്റർ ദിന പ്രാർഥനകൾ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കൻ പോലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടൽ സിന്നമൺ ഗ്രാൻഡ്. content highlights:Two killed in fresh blast in Sri Lankan capital Colombo
from mathrubhumi.latestnews.rssfeed http://bit.ly/2ILWSps
via
IFTTT
No comments:
Post a Comment