പ്രധാനമന്ത്രി പദത്തിലേക്ക് നേരിട്ട് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കപ്പെട്ടാല്‍ ദക്ഷിണേന്ത്യയും പഞ്ചാബും നില്‍ക്കുക രാഹുല്‍ഗാന്ധിക്കൊപ്പം. അതേസമയം മറ്റ് സംസ്ഥാനങ്ങള്‍ക്ക് പ്രിയം നരേന്ദ്രമോഡി. സിവോട്ടറും ഐഎഎന്‍സ് പോള്‍ ട്രാക്കറും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ രാഹുലിന് മോഡിക്ക് മുകളില്‍ വന്‍ പിന്തുണ കിട്ടി.
ഏപ്രില്‍ 19 ന് നടത്തിയ സര്‍വേയിലാണ് ബിജെപിയ്ക്ക് കാര്യമായി സീറ്റുകള്‍ ഇല്ലാത്ത സംസ്ഥാനങ്ങള്‍ രാഹുലിനെ അനുകൂലിച്ചത്. പ്രധാനമന്ത്രിയെ നേരിട്ട് തെരഞ്ഞെടുക്കാന്‍ അവസരം കിട്ടിയാല്‍ രാഹുലിനോ മോഡിക്കോ ആര്‍ക്ക് വോട്ടു ചെയ്യും എന്നതായിരുന്നു ചോദ്യം. ഇക്കാര്യത്തില്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ മുന്നിലുള്ള നരേന്ദ്രമോഡി രാഹുലിനേക്കാള്‍ ഏറെ മുന്നിലാണ്.
അതേസമ്യം സംസ്ഥാന തലത്തില്‍ നോക്കുമ്പോള്‍ കേരളത്തില്‍ 64.96 ശതമാനവും പിന്തുണച്ചത് രാഹുല്‍ഗാന്ധിയെ ആയിരുന്നു. മോഡിയെ അനുകൂലിക്കുന്നത് വെറും 23.97 ശതമാനം മാത്രമായിരുന്നു. തമിഴ്‌നാട്ടില്‍ 60.91 ശതമാനത്തിന്റെ പിന്തുണ രാഹുലിന് കിട്ടിയപ്പോള്‍ മോഡിക്ക് കിട്ടിയത് 26.93 ശതമാനം മാത്രം. പഞ്ചാബില്‍ 37 ശതമാനം രാഹുലിനെ പിന്തുണച്ചപ്പോള്‍ മോഡിയെ പിന്തുണച്ചത് 36 ശതമാനവും.
അതേസമയം ഈ നാലു സംസ്ഥാനങ്ങളും ബിജെപിയ്ക്ക് കാര്യമായ സ്വാധീനം ഇല്ലാത്ത മണ്ഡലങ്ങളാണ്. ദേശീയ തലത്തില്‍ സംഘടിപ്പിക്കപ്പെട്ട സര്‍വേയില്‍ 11,192 പേരാണ് പ്രതികരിച്ചത്. ആന്ധ്രയില്‍ 451 പേരോടും കേരളത്തില്‍ 701 പേരോടും തമിഴ്‌നാട്ടില്‍ 533 പേരോടും പഞ്ചാബില്‍ 502 പേരോടുമാണ് ചോദ്യം ചോദിച്ചത്. രാഹുല്‍ഗാന്ധിയേക്കാള്‍ മോഡി വന്‍ പിന്തുണ നേടിയത് ഹരിയാനയില്‍ ആയിരുന്നു. 61.50 ശതമാനം പേരാണ് മോഡിയെ അനുകൂലിക്കുന്നത് രാഹുലിനെയാകട്ടെ 14.92 ശതമാനവും പിന്തുണച്ചു.
from mangalam.com http://bit.ly/2UMZquF
via IFTTT
No comments:
Post a Comment