മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും

സന്നിധാനം: മേടമാസ-വിഷു പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഏപ്രിൽ 10 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക്തുറക്കും.ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കും. അന്നേ ദിവസം പ്രത്യേക പൂജകൾ ഒന്നുമുണ്ടാകില്ല. രാത്രി 10-ന് ഹരിവരാസനം പാടി നട അടയ്ക്കും. ഏപ്രിൽ 11-ന് രാവിലെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തും. തുടർന്ന് പതിവ് പൂജകൾ ഉണ്ടാകും.മേടം ഒന്നായ ഏപ്രിൽ 15-ന് ആണ് വിഷു. അന്നേദിവസം പുലർച്ചെ തന്നെ നട തുറന്ന് ഭക്തർക്കായി വിഷുക്കണി ദർശനം ഒരുക്കും.തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് കൈനീട്ടവും നൽകും. നെയ്യഭിഷേകം,കളഭാഭിഷേകം,പടിപൂജ എന്നിവ നടതുറന്നിരിക്കുന്ന എല്ലാദിവസങ്ങളിലും ശബരിമല സന്നിധാനത്ത് ഉണ്ടാകും.ഏപ്രിൽ 19-ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. മേടമാസ-വിഷു പൂജകൾക്കായി നടതുറക്കുന്ന സമയത്ത് കേരളത്തിനകത്തും പുറത്തും നിന്നായി ആയിരക്കണക്കിന് ഭക്തർ അയ്യപ്പദർശന പുണ്യത്തിനായി എത്തിച്ചേരും. ഇടവ മാസ പൂജകൾക്കായി മെയ്മാസം 14-ന് വൈകുന്നേരം 5-ന് ആണ് നട തുറക്കുക. Content Highlights:sabarimala nada will be open for vishu pooja on april 10 wednesday


from mathrubhumi.latestnews.rssfeed http://bit.ly/2P3N3Vf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages