കേരളത്തില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കും- ഉമ്മന്‍ ചാണ്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

കേരളത്തില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കും- ഉമ്മന്‍ ചാണ്ടി

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തിൽ കോൺഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കേരളത്തിൽ സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടുവരികയാണെന്നും അതിന് ഉത്തരവാദി സിപിഎം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെത്തിയതായിരുന്നു ഉമ്മൻ ചാണ്ടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ 16, 17 തീയതികളിൽ രാഹുൽ ഗാന്ധി കേരളത്തിലുണ്ടാവും. 16 ന് വയനാട്ടിലും 17ന് കേരളത്തിലെ മറ്റിടങ്ങളിലും തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക വിദഗ്ധരുമായി ചർച്ച ചെയ്താണ് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പറയുന്ന ന്യായ് അടക്കമുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പാവപ്പെട്ടവർക്കും കർഷകർക്കുമുള്ള പദ്ധതികൾക്കാണ് കോൺഗ്രസ് പ്രാമുഖ്യം നൽകിയിരിക്കുന്നത്. ന്യായ് പോലുള്ള പദ്ധതികൾ യാഥാർഥ്യമാക്കാൻ സാധിക്കാത്തതാണെന്നുള്ള ആരോപണമൊന്നും ഇപ്പോൾ ആരും ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസുമായി ഒരു നീക്കുപോക്കും ഉണ്ടാക്കില്ലെന്നുള്ള തീരുമാനത്തിന്റെ ചുഴിയിൽ കിടന്ന് കറങ്ങുകയാണ് സിപിഎം. ബിജെപിക്ക് എതിരായി ജനാധിപത്യ മതേതര പാർട്ടികളെല്ലാം ഒന്നിക്കണമെന്നും അതിൽ ഇടതുപക്ഷ കക്ഷികൾ ഉണ്ടാകണമെന്നുമാണ് കോൺഗ്രസ് ആഗ്രഹിച്ചത്. എന്നാൽ കേരളത്തിലെ സിപിഎമ്മിന്റെ പിടിവാശി കാരണം അത് നടക്കാതെ പോയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇടതുപക്ഷവുമായുള്ള ആശയപരമായ ഏറ്റുമുട്ടൽ ഇനിയും തുടരുമെന്നുതന്നെയാണ് രാഹുൽ ഗാന്ധി പറഞ്ഞത്. തനിക്കെതിരെയുള്ള സിപിഎമ്മിന്റെ വിമർശനങ്ങൾക്ക് തന്റെ വായിൽനിന്ന് മറുപടിയുണ്ടാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് രാഹുൽ ഗാന്ധിയുടെ മഹത്വമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കേരളത്തിൽ മറ്റിടങ്ങളിൽ മാത്രമല്ല, ദക്ഷിണേന്ത്യയിൽത്തന്നെ കോൺഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കും. കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപി തന്നെയാണ്. ചില സംസ്ഥാനങ്ങളിൽ കോൺഗ്രസിന് എതിരായി മറ്റു പാർട്ടികളുണ്ട്. കേരളത്തിൽ ബിജെപി ഒരു കാരണവശാലും മുന്നോട്ടുപോകില്ല. 2014ലെ മോദിയല്ല 2019ൽ ഉള്ളത്. ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട പാർട്ടിയും നേതാവുമാണ് ഇപ്പോഴുള്ളതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപിയുടെആത്മാർഥത തെളിയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ശബരിമലയെ ഒരു സുവർണാവസരമാക്കാനായിരുന്നു അവരുടെ ശ്രമം. കോൺഗ്രസിന് ബിജെപിയുടേയും സിപിഎമ്മിന്റേയും നിലപാടിനോട് യോജിപ്പില്ല. നിയമപരമായി ശബരിമല വിഷയത്തിന് പോംവഴിയുണ്ടാക്കാൻ യുഡിഎഫ് ശ്രമിക്കും. തിരഞ്ഞെടുപ്പിൽ അത് എങ്ങനെ പ്രതിഫലിക്കുമെന്ന് വിശ്വാസികൾ തീരുമാനിക്കട്ടെയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. Content Highlights:oommen chandy, lok sabha election 2019,wayanad


from mathrubhumi.latestnews.rssfeed http://bit.ly/2G5XKn7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages