കിഫ്ബി: വിവാദമുണ്ടാക്കി വികസനം തടയാമെന്ന് കരുതേണ്ട, അത് അതിന്റെ വഴിക്ക് പോകും-മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

കിഫ്ബി: വിവാദമുണ്ടാക്കി വികസനം തടയാമെന്ന് കരുതേണ്ട, അത് അതിന്റെ വഴിക്ക് പോകും-മുഖ്യമന്ത്രി

തിരൂർ: കിഫ്ബി വിവാദത്തിന് പിന്നിൽ നാടിന്റെ വികസനം തടയുക എന്ന ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് കിഫ്ബി പ്രവർത്തിക്കുന്നത്. കിഫ്ബി നേരിട്ട് ഏതെങ്കിലും ധനകാര്യ സ്ഥാപനവുമായി വിലപേശിയല്ല ഫണ്ട് ലഭ്യമാക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴിയാണ് ഫണ്ട് സമാഹരിക്കുന്നത്. റിസർവ് ബാങ്ക് ചട്ടങ്ങളൊക്കെ അനുസരിച്ചാണിത്. കനേഡിയൻ കമ്പനി ഫണ്ട് നൽകാൻ തയ്യാറായപ്പോൾ ഇവരിൽ നിന്ന് ഫണ്ട് വാങ്ങുന്നത് മഹാകുറ്റമാണെന്ന് പ്രതിപക്ഷ നേതാവും ബിജെപി നേതാക്കളും ഒന്നിച്ച് പറഞ്ഞു. അവർ എസ്.എൻ.സി.ലാവലിന് ഫണ്ട് കൊടുത്തിരിക്കുന്നു എന്നതാണ് ഇവർ കണ്ടെത്തിയ കുറ്റം. അങ്ങനെയാണെങ്കിൽ വിജയ് മല്യക്കും നീരവ് മോദിക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫണ്ട് കൊടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഫണ്ട് വാങ്ങിയാൽ വിജയ് മല്യയിൽ നിന്ന് വാങ്ങിയതിന് തുല്യമാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. തിരൂരിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിന്റേയും ബിജെപി നേതാക്കളുടേയും പ്രസ്താവനകൾക്ക് എല്ലായ്പ്പോഴും ഒരേ സ്വരമാണ്. ഇവർക്ക് സംസ്ഥാനത്തിന്റെ വികസനം തടയുക എന്ന ലക്ഷ്യത്തിനൊപ്പം കേരളം എപ്പോഴും വിവാദത്തിന്റെ നാടാക്കി മാറ്റുകയും വേണം. ഇത് രണ്ടും ഒരു ദിവാസ്വപ്നമാണ്. ഏത് തരത്തിലുള്ള വിവാദം ഉയർത്തിയാലും വികസനം വികസനത്തിന്റെ വഴിക്ക് പോകും. അത് തടയാമെന്ന് ആരും വിചാരിക്കേണ്ട. അത് ഞങ്ങൾ നേരത്തെ വ്യക്തമാക്കിയതാണെന്നും പിണറായി വിജയൻ പറഞ്ഞു. Content Highlights:kifbi bond issue-cm pinarayi vijayan-against opposition leader


from mathrubhumi.latestnews.rssfeed http://bit.ly/2UJL6SO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages