ചെന്നൈ: ചെന്നൈ-സേലം ഹരിത ഇടനാഴി പദ്ധതിയിൽ തമിഴ്നാട് സർക്കാരിന് തിരിച്ചടി. ചെന്നൈ-സേലം എട്ടുവരിപ്പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. സർക്കാർ ഇതര സംഘടനയായ പൂ ഉലകിൻ നൻപർകൾ അടക്കമുള്ളവർ സമർപ്പിച്ച ഹർജികളിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. ചെന്നൈ-സേലം എട്ടുവരിപ്പാതയ്ക്കെതിരേ വിവിധ സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ ഹർജികളിൽ വാദം പൂർത്തിയായിരുന്നെങ്കിലും വിധി പ്രസ്താവം ഏപ്രിൽ എട്ടിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിപ്രകാരം 277 കിലോമീറ്റർ ദൈർഘ്യമുള്ള എട്ടുവരിപ്പാതയാണ് നിർമിക്കുന്നത്. 10,000 കോടി രൂപയാണ് പദ്ധതിച്ചെലവ്. 2,791 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിനെതിരേ കർഷകരടക്കമുള്ളവർ രംഗത്ത് വരികയായിരുന്നു. പദ്ധതി യാഥാർഥ്യമായാൽ ചെന്നൈയ്ക്കും സേലത്തിനും ഇടയിലുള്ള ദൂരം 60 കിലോമീറ്റർ കുറയുമെന്നായിരുന്നു സർക്കാർ വാദം. Content Highlights:madras high court quashes acquisition proceedings for chennai salem eightline express highway
from mathrubhumi.latestnews.rssfeed http://bit.ly/2KgC23Z
via
IFTTT
No comments:
Post a Comment