കേപ് ടൗൺ:കഴിഞ്ഞയാഴ്ചയാണ് അഞ്ച് കണ്ടാമൃഗ വേട്ടക്കാർ ദക്ഷിണാഫ്രിക്കയിലെ ക്രുഗർ ദേശീയ പാർക്കിൽ കണ്ടാമൃഗത്തെ കൊല്ലാനായി അനധികൃതമായി പ്രവേശിച്ചത്. പക്ഷെ ഒരാഴ്ച പിന്നിടുമ്പോൾ നാല് പേരെ തിരിച്ചു വന്നുള്ളൂ. ഒരാൾ കൊല്ലപ്പെട്ടു. വേട്ടക്കാരനെ ആന കൊന്നെന്നും പിന്നീട് ഇയാളുടെ മൃതദേഹം സിംഹം ഭക്ഷിച്ചുവെന്നുമാണ് പാർക്കിലെ ഉദ്യോഗസ്ഥർ പറയുന്നത്. തോക്കുകളും ആയുധങ്ങളും ഏന്തിയാണ് കണ്ടാമൃഗ വേട്ടയ്ക്കായി അഞ്ച്പേരടങ്ങുന്ന വേട്ട സംഘം ഉദ്യാനത്തിൽ പ്രവേശിച്ചത്. ഇവരിൽ ഒരാളാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ആനയുടെ ആക്രമണത്തിൽമരിച്ച വേട്ടക്കാരന്റെ മൃതദേഹം ഒപ്പമുണ്ടായിരുന്നയാൾ റോഡിലേക്ക് കൊണ്ടു വന്നിരുന്നു. എന്നാൽ പൊടുന്നനെ അപ്രത്യക്ഷമാവുകയായിരുന്നു. മൃതദേഹത്തിനായി പോലീസും മറ്റും പാർക്കിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച ഇയാളുടെ ശരീരത്തിന്റെ അവശിഷ്ടങ്ങൾ നദിക്കരയിൽനിന്നുമാണ് കണ്ടെടുത്തത്. സിംഹങ്ങൾക്ക് പേര് കേട്ടതാണ് ഈ ഉദ്യാനം. ലോകത്തിലെ കണ്ടാമൃഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും ക്രുഗർ ദേശീയോദ്യാനം പ്രശസ്തമാണ്. ലോകത്തിലെ തന്നെ 80% കണ്ടാമൃങ്ങളും ദക്ഷിണാഫ്രിക്കയിലാണുള്ളത്. "ക്രുഗർ ദേശീയോദ്യാനത്തിൽ കാൽനടയായി പ്രവേശിക്കുന്നത് ജീവൻ അപകടത്തിലാക്കും. അത്രയ്ക്കധികം വന്യമൃഗങ്ങളുണ്ടിവിടെ. കൊല്ലപ്പെട്ടയാളുടേതായി ആകെ അവശേഷിച്ചത് തലയോട്ടിയും പാന്റും മാത്രമാണെന്ന്",ക്രുഗർ ദേശീയോദ്യാന മാനേജിങ് എക്സിക്യൂട്ടീവ് ഗ്ലെൻ ഫിലിപ്സ് വ്യക്തമാക്കി. വേട്ടക്കാരന്റെ മരണത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.രക്ഷപ്പെട്ട മറ്റ് നാല് വേട്ടക്കാരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. വേട്ടക്കാരുടെ കൈവശം നിന്ന് തോക്കുകളും മറ്റും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. content highlights:Rhino Poacher Killed By An Elephant And Then eaten By Lions
from mathrubhumi.latestnews.rssfeed http://bit.ly/2YXSMAr
via
IFTTT
No comments:
Post a Comment