കൊച്ചി: കെ.എസ്.ആർ.ടി.സി.യിലെ എംപാനൽഡ് കണ്ടക്ടർമാരെ പിരിച്ചു വിട്ടതു പോലെ1565എംപാനൽഡ്ഡ്രൈവർമാരേയും ഉടൻ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ്. എംപാനൽഡ് ജീവനക്കാരായ 1565 ഡ്രൈവർമാരെ പിരിച്ചുവിട്ട് പി.എസ്.എസി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഏപ്രിൽ 30-നകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.എംപാനൽഡ് ഡ്രൈവർമാരെ പിരിച്ചുവിട്ട് തങ്ങൾക്ക് നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവർമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ എം.പാനൽഡ് കണ്ടക്ടർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് കെ.എസ്.ആർ.ടി.സി. വൈകിപ്പിച്ചിരുന്നു. ഇതോടെ ഹൈക്കോടതി വിഷയത്തിൽ കർശന നിലപാടെടുക്കുകയും കെ.എസ്.ആർ.ടി.സിക്ക് അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു. ഇതനുസരിച്ച് മുഴുവൻ എം.പാനൽഡ് കണ്ടക്ടർമാരെയും പിരിച്ചുവിട്ട് പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നൽകിയിരുന്നു. അതേസമയം, ഹൈക്കോടതിയുടെ പുതിയ ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽഅപ്പീൽ നൽകിയേക്കുമെന്നാണ് സൂചന. ഹൈക്കോടതിയുടെ ഉത്തരവ് കെ.എസ്.ആർ.ടി.സിയെ വൻനഷ്ടത്തിലേക്ക് നയിക്കുമെന്ന് എംപാനൽഡ് സമരസമിതിനേതാവ് ദിനേശ് ബാബു പ്രതികരിച്ചു. സർക്കാരിന്റെ കഴിവുകേടാണ് കെ.എസ്.ആർ.ടി.സിയെ ഈ നിലയിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:high court order to dismiss all m panel drivers in ksrtc
from mathrubhumi.latestnews.rssfeed http://bit.ly/2D0rCPQ
via
IFTTT
No comments:
Post a Comment