ഒകുഹാരയ്ക്ക് മുന്നില്‍ വീണു; സിന്ധു സെമിയില്‍ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

ഒകുഹാരയ്ക്ക് മുന്നില്‍ വീണു; സിന്ധു സെമിയില്‍ പുറത്ത്

കല്ലംഗ്: സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് പി.വി സിന്ധു പുറത്ത്. സെമിഫൈനലിൽ ജപ്പാന്റെ മുൻ ലോക ചാമ്പ്യൻ നവോമി ഒകുഹാര നേരിട്ടുള്ള ഗെയിമുകൾക്ക് സിന്ധുവിനെ തോൽപ്പിക്കുകയായിരുന്നു. 37 മിനിറ്റിനുള്ളിൽ മത്സരം അവസാനിച്ചു. ആദ്യ ഗെയിമിൽ സിന്ധുവിന് ഒന്നു പൊരുതി നോക്കാൻ പോലുമായില്ല. രണ്ടാം ഗെയിമിൽ അൽപം പിടിച്ചുനിന്നെങ്കിലും ഫലമുണ്ടായില്ല. സ്കോർ: 21-7, 21-11. ലോക ഒന്നാം നമ്പർ താരം തായ് സു യിങ് ആണ് ഫൈനലിൽ ഒകുഹാരയുടെ എതിരാളി. ജപ്പാന്റെ അകാനെ യമഗുച്ചിയെ തോൽപ്പിച്ചാണ് തായ് സു യിങ് ഫൈനലിലെത്തിയത്. മൂന്നു ഗെയിം നീണ്ടുനിന്ന മാരത്തൺ പോരാട്ടത്തിനൊടുവിലായിരുന്നു ഒന്നാം റാങ്കുകാരിയുടെ വിജയം. സ്കോർ: 15-21, 24-22, 21-19. Content Highlights: Singapore Open badminton Okuhara outplays Sindhu in semi final


from mathrubhumi.latestnews.rssfeed http://bit.ly/2UgYhGP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages