വോട്ടിങ് യന്ത്രങ്ങള്‍ കൂട്ടത്തോടെ തകരാറില്‍: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ചന്ദ്രബാബു നായിഡു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

വോട്ടിങ് യന്ത്രങ്ങള്‍ കൂട്ടത്തോടെ തകരാറില്‍: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ചന്ദ്രബാബു നായിഡു

അമാരാവതി:ആന്ധ്രയിലെ പോളിങ്ങിൽ വോട്ടിങ് മെഷീനുകൾ വ്യപകമായി തകരാറിലായതിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതിയുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു. വെറും പ്രഹസനമാണ് സംസ്ഥാനത്ത് നടന്ന വോട്ടെടുപ്പെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 175 അസംബ്ലി സീറ്റുകളിലേക്കും 25 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയായ ആന്ധ്രാപ്രദേശിൽ 30-40 ശതമാനം ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങൾ ശരിയായ രീതിയിലല്ല പ്രവർത്തിച്ചതെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. ഔദ്യോഗിക കണക്കനുസസരിച്ച് 4,583 യന്ത്രങ്ങൾ വോട്ടെടുപ്പിനിടെ പ്രവർത്തനരഹിതമായെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണം ഉന്നയിച്ചത്. ആന്ധ്രാപ്രദേശിൽ പ്രശ്നരഹിത തിരഞ്ഞെടുപ്പാണ് നടന്നതെന്ന് കമ്മിഷൻ പറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ഇത്രയും നിരുത്തരവാദപരവും പ്രായോഗികബുദ്ധിയില്ലാത്തതുമായ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതു വരെ രാജ്യത്തുണ്ടായിട്ടില്ലെന്നും നായിഡു കൂട്ടിച്ചേർത്തു. ഒരു മുതിർന്ന നേതാവെന്ന നിലയ്ക്ക് കമ്മിഷനെ തിരുത്തേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും നായിഡു പറഞ്ഞു. ബാലറ്റ് വോട്ടെടുപ്പിലേക്ക് തിരിച്ചു പോകുന്നതാണ് നല്ലതെന്നും നായിഡു അഭിപ്രായപ്പെട്ടു. ആദ്യഘട്ട വോട്ടെടുപ്പിൽ സംസ്ഥാനത്തെ ഉൾപ്പെടുത്തിയതിനെയും നായിഡു വിമർശിച്ചു. കഴിഞ്ഞ തവണ അവസാന ഘട്ടത്തിലാണ് ആന്ധ്രപ്രദേശിനെ ഉൾപ്പെടുത്തിയതെന്നും തികച്ചും വിവേചനപരമാണെന്നും നായിഡു പറഞ്ഞു. മെയ് 23 ന് ശേഷമുള്ള ശുഭദിനത്തിൽ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നായിഡു കൂട്ടിച്ചേർത്തു. Content Highlights: Chandrababu Naidu Slams Election Commission, Lok Sabha Election 2019


from mathrubhumi.latestnews.rssfeed http://bit.ly/2GkoEb0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages