വാട്‌സാപ്പ് ഗ്രൂപ്പില്‍ ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം- പുതിയ ഫീച്ചര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

വാട്‌സാപ്പ് ഗ്രൂപ്പില്‍ ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം- പുതിയ ഫീച്ചര്‍

വ്യാജവാർത്താ പ്രചരണം നിയന്ത്രിക്കുവാൻ കൂടുതൽ സംവിധാനങ്ങളുമായി മുൻനിര ചാറ്റിങ് ആപ്ലിക്കേഷനായ വാട്സാപ്പ്. വാട്സാപ്പിന്റെ 2.19.97 ബീറ്റ അപ്ഡേറ്റിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന സന്ദേശങ്ങൾ ഗ്രൂപ്പുകളിലെത്തുന്നത് നിയന്ത്രിക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് അധികാരം നൽകുന്ന പുതിയ ഫീച്ചർ പരീക്ഷിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ ഇതുവരെ പ്രവർത്തനക്ഷമമാക്കിയിട്ടില്ലെന്നും അത് ഇപ്പോഴും നിർമാണ ഘട്ടത്തിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. വാബീറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് രണ്ട് ഫീച്ചറുകളാണ് വാട്സാപ്പ് പരീക്ഷിക്കുന്നത്. അതിൽ ഒന്ന് ഫോർവേഡിങ് ഇൻഫോയാണ്. ഒരു സന്ദേശം എത്രതവണ ഫോർവേഡ് ചെയ്യപ്പെട്ടു എന്ന വിവരം അറിയിക്കുന്ന ഫീച്ചറാണിത്. ഫ്രീക്വന്റ്ലി ഫോർവേഡഡ് മെസേജ് എന്ന ലേബലിങ് സംവിധാനമാണ് അടുത്തത്. ഒരു നിശ്ചിത എണ്ണത്തിൽ കൂടുതൽ വാട്സാപ്പിൽ ഷെയർ ചെയ്യപ്പെടുന്ന സന്ദേശങ്ങൾ തിരിച്ചറിയുന്നതിനാണ് ഫ്രീക്വന്റ്ലി ഫോർവേഡഡ് ലേബൽ സന്ദേശങ്ങൾക്ക് നൽകുന്നത്. ഇങ്ങനെ നിശ്ചിത എണ്ണത്തിൽ കൂടുതൽ തവണ വാട്സാപ്പിൽ ഷെയർ ചെയ്യപ്പെട്ടുവരുന്ന സന്ദേശങ്ങൾ വിലക്കാനുള്ള അധികാരമാണ് ഗ്രൂപ്പ് അഡ്മിൻമാർക്ക് നൽകിയിരിക്കുന്നത്. ഗ്രൂപ്പ് സെറ്റിങ്സിലാണ് ഫ്രീക്വന്റ്ലി ഫോർവേഡഡ് മെസേജുകൾ അനുവദിക്കണോ വേണ്ടയോ എന്നുള്ള ഓപ്ഷൻ ഉണ്ടാവുക. എന്നാൽ ഫോർവേഡ് ചെയ്യപ്പെട്ടുവരുന്ന സന്ദേശങ്ങൾ മാത്രമേ ഈ രീതിയിൽ തടയാൻ സാധിക്കുകയുള്ളൂ. ഉപയോക്താക്കൾക്ക് ഏത് സന്ദേശവും കോപ്പി പേസ്റ്റ് ചെയ്ത് ഏത്ര ഗ്രൂപ്പുകളിൽ വേണമെങ്കിലും ഇടാൻ സാധിക്കും. എന്നാൽ കോപ്പി പേസ്റ്റ് ചെയ്ത് ഗ്രൂപ്പുകളിലെല്ലാം പങ്കുവെക്കാൻ അത്ര എളുപ്പവുമല്ല. അതുകൊണ്ടുതന്നെ സന്ദേശങ്ങൾ അനാവശ്യമായി ഫോർവാഡ് ചെയ്യപ്പെടുന്നത് നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും. വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നതെന്നാണ് വിവരം. ഐഓഎസ് പതിപ്പിൽ അധികം വൈകാതെ തന്നെ ഫീച്ചർ എത്തിയേക്കും. ഉപയോക്താക്കളെ ഗ്രൂപ്പുകളിൽ അംഗമായി ചേർക്കണമെങ്കിൽ ഉപയോക്താക്കളുടെ അനുമതി നിർബന്ധമാക്കുന്ന ഫീച്ചർ അടുത്തിടെ വാട്സാപ്പിൽ അവതരിപ്പിച്ചിരുന്നു. അജ്ഞാതരായ ആളുകൾ അനാവശ്യ ഗ്രൂപ്പുകളിൽ ചേർക്കുന്നതും. ശല്യം സൃഷ്ടിക്കുന്ന ഗ്രൂപ്പുകളിൽ അംഗമാക്കുന്നത് തടയാനും ഇതുവഴി ഉപയോക്താവിന് സാധിക്കും. Content Highlights:whatsapp group admins can restrict members from forwarding messages


from mathrubhumi.latestnews.rssfeed http://bit.ly/2UptjRG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages