എം.കെ. രാഘവനെതിരേ വീണ്ടും പരാതി; നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന് എല്‍.ഡി.എഫ്. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

എം.കെ. രാഘവനെതിരേ വീണ്ടും പരാതി; നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന് എല്‍.ഡി.എഫ്.

കോഴിക്കോട്: യു.ഡി.എഫ്. സ്ഥാനാർഥി എം.കെ. രാഘവനെതിരേ വീണ്ടും പരാതി. നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ച് എൽ.ഡി.എഫ്. ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. എം.കെ. രാഘവൻ പ്രസിഡന്റായിരുന്ന പയ്യന്നൂരിലെ അഗ്രോ ഇൻകോ സൊസൈറ്റിയുടെ വിവരങ്ങൾ നാമനിർദേശ പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. അഗ്രോ ഇൻകോ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ചില വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എൽ.ഡി.എഫ്. ആരോപിക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചതിനാൽ എം.കെ. രാഘവനെതിരേ നടപടി വേണമെന്നാണ് എൽ.ഡി.എഫിന്റെ ആവശ്യം. നേരത്തെ ഹിന്ദി ചാനലായ ടിവി9 നടത്തിയ ഒളികാമറ ഓപ്പറേഷനെ സംബന്ധിച്ചും എം.കെ. രാഘവനെതിരേ എൽ.ഡി.എഫ്. പരാതി നൽകിയിരുന്നു. സിങ്കപ്പൂർ കമ്പനിയ്ക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നൽകണമെന്നാവശ്യപ്പെട്ട് എത്തിയവരോട് എം.പി. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നൽകണമെന്നും ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ പണമായി ഏൽപ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാമറ ദൃശ്യങ്ങളിലുള്ളത്. എന്നാൽ എം.കെ രാഘവൻ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. Content Highlights:ldf filed complaint against udf kozhikode candidate mk raghavan


from mathrubhumi.latestnews.rssfeed http://bit.ly/2G1aRVp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages