കൊച്ചി: സിസ്റ്റർ അഭയ കേസിൽകുറ്റവിമുക്തരാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച ഒന്നാമത്തെയും മൂന്നാമത്തെയും പ്രതികൾക്ക് തിരിച്ചടി. ഒന്നാം പ്രതി ഫാ.തോമസ് എം കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചു. കേസിൽനിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ രണ്ടാമത്തെ പ്രതി ഫാ. ജോസ് പുതൃക്കയിലിനെ തിരുവനന്തപുരത്തെ പ്രത്യേക സി ബി ഐ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയ നടപടി ഹൈക്കോടതി ശരിവെക്കുകയും ചെയ്തിട്ടുണ്ട്. തെളിവുകൾ നശിപ്പിച്ചുവെന്ന കേസിൽക്രൈം ബ്രാഞ്ച് മുൻ ഡി വൈ എസ് പി കെ ടി മൈക്കിളിനെ പ്രതിചേർത്ത നടപടിയും ഹൈക്കോടതി റദ്ദാക്കി. ഫാ. ജോസ് പുതൃക്കയിലിനെ കേസിൽനിന്ന് കുറ്റവിമുക്തനാക്കിയതിനെതിരെ സാമൂഹിക പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ കോടതിയിൽ റിവിഷൻ ഹർജി നൽകിയിരുന്നു. ഈ ഹർജി കോടതി നിരാകരിച്ചു. കേസിൽനിന്ന് തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഫാ. തോമസ് എം കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർ നേരത്തെ തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. ഫാ. തോമസ് എം കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ആവശ്യം തള്ളിയ കോടതി ഫാ. ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടർന്നാണ് ഫാ. തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും ഹൈക്കോടതിയെ സമീപിച്ചത്.
from mathrubhumi.latestnews.rssfeed http://bit.ly/2Ur130Q
via
IFTTT
No comments:
Post a Comment