ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദം, ദീര്‍ഘവീക്ഷണമില്ലാത്തത്- ബി ജെ പി പ്രകടനപത്രികയ്‌ക്കെതിരെ രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദം, ദീര്‍ഘവീക്ഷണമില്ലാത്തത്- ബി ജെ പി പ്രകടനപത്രികയ്‌ക്കെതിരെ രാഹുല്‍

ന്യൂഡൽഹി: ബി ജെ പിയുടെ തിരഞ്ഞെടുപ്പു പ്രകടന പത്രികയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബി ജെ പി പ്രകടനപത്രിക ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണെന്നും ദീർഘവീക്ഷണമില്ലാത്തതാണെന്നും രാഹുൽ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം. കോൺഗ്രസിന്റെ പ്രകടനപത്രിക രൂപവത്കരിക്കപ്പെട്ടത് ചർച്ചകളിലൂടെയാണെന്നും അത് ദശലക്ഷത്തിലധികം ഇന്ത്യക്കാരുടെ ശബ്ദമാണെന്നും രാഹുൽ ട്വീറ്റിൽ പറഞ്ഞു. ശക്തമായതും വിവേകത്തോടെയുള്ളതുമാണ് കോൺഗ്രസിന്റെ പ്രകടനപത്രികയെന്നും രാഹുൽ പറഞ്ഞു. ബി ജെ പിയുടെ പ്രകടനപത്രിക രൂപവത്കരിക്കപ്പെട്ടത് അടച്ചിട്ട മുറിയിലാണ്. അത് ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണ്. ദീർഘവീക്ഷണമില്ലാത്തതും ധാർഷ്ട്യം നിറഞ്ഞതുമാണ് ബി ജെ പി പ്രകടന പത്രികയെന്നും രാഹുൽ ട്വീറ്റിൽ കുറിച്ചു. The Congress manifesto was created through discussion. The voice of over a million Indian people it is wise and powerful. The BJP Manifesto was created in a closed room. The voice of an isolated man, it is short sighted and arrogant. — Rahul Gandhi (@RahulGandhi) April 9, 2019 തിങ്കളാഴ്ചയാണ് ബി ജെ പിയുടെ പ്രകടന പത്രിക സങ്കൽപ് പത്രിക പുറത്തിറക്കിയത്. വികസനത്തോടൊപ്പം ഹിന്ദുത്വവും ദേശീയതയും മുദ്രാവാക്യങ്ങളായി വീണ്ടുമുയർത്തിക്കൊണ്ടുള്ളതാണ് പ്രകടന പത്രിക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി അധ്യക്ഷൻ അമിത് ഷായും ചേർന്ന് ഡൽഹിയിലാണ് പത്രിക പുറത്തിറക്കിയത്. കോടതിവിധി വന്നാൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കും, ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമാക്കും, ജമ്മു കശ്മീരുമായി ബന്ധപ്പെട്ട 370, 35(എ) വകുപ്പുകൾ ഒഴിവാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ പത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്. content highlioghts:rahul gandhi criticises bjp election manifesto


from mathrubhumi.latestnews.rssfeed http://bit.ly/2UnSN1W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages