തൃശ്ശൂർ: ശബരിമല വിഷയം പരാമർശിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. തൃശ്ശൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ യുവതീ പ്രവേശന വിഷയത്തിൽ അദ്ദേഹം എൽ.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷ വിമർശം ഉന്നയിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ മറവിൽ ഭക്തർക്കെതിരെ കേരളത്തിലെ സർക്കാർ അക്രമം അഴിച്ചുവിട്ടു. ശബരിമലയുടെ വിശുദ്ധി തകർക്കാൻ സംസ്ഥാന സർക്കാർ പോലീസിനൊപ്പം ഡിവൈഎഫ്ഐ പ്രവർത്തകരെയും നിയോഗിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. 30,000 അയ്യപ്പ ഭക്തർക്കെതിരെ 2000 കേസുകളാണ് ഇടതുസർക്കാർ രജിസ്റ്റർ ചെയ്തത്. ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരെ ലക്ഷ്യംവച്ചാണ് സർക്കാർ നീങ്ങിയത്. വിശ്വാസം സംരക്ഷിക്കാൻ ബിജെപി അയ്യപ്പ ഭക്തർക്കൊപ്പം ശക്തമായി ഉറച്ചു നിൽക്കുമെന്നും അമിത് ഷാ വാഗ്ദാനംചെയ്തു. Content Highlights:Amit Shah, BJP, Thrissur
from mathrubhumi.latestnews.rssfeed http://bit.ly/2VQ487E
via
IFTTT
No comments:
Post a Comment