ന്യൂഡൽഹി:തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി. ഡിഎംകെ സ്ഥാനാർഥിയുടെ ഗോഡൗണിൽ നിന്ന് വൻതോതിൽ കണക്കിൽ പെടാത്ത പണം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം വന്നത്. ഡിഎംകെ സ്ഥാനാർഥിയായ കതിർ ആനന്ദിന്റെ ഡോഡൗണിൽ നിന്ന് 11.5 കോടിയോളം വരുന്ന കണക്കിൽപെടാത്ത പണം പിടികൂടിയിരുന്നു. ഇതേതുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ശുപാർശ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രപതിക്ക് അയച്ചിരുന്നു. കമ്മീഷന്റെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചതോടെയാണ് വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദായത്. ഇതാദ്യമായാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അനധികൃത പണം പിടികൂടിയതിന്റെ പേരിൽ റദ്ദാക്കുന്നത്. കണ്ടെത്തിയ പണം വോട്ടർമാർക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചതാണെന്നാണ് സൂചന. പണം സ്വർണവുമടക്കം 500 കോടിയോളം രൂപയുടെ സാധനങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തമിഴ്നാട്ടിൽനിന്നുമാത്രം കണ്ടുകെട്ടിയിട്ടുള്ളത്. അതേസമയം തിരഞ്ഞെടുപ്പ് റദ്ദാക്കിയ തീരുമാനത്തെ ജനാധിപത്യത്തിന്റെ കൊലപാതകമെന്നാണ് ഡിഎംകെ വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഡിഎംകെ അറിയിച്ചു. വെല്ലൂർ മണ്ഡലത്തിൽ 23 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഏപ്രിൽ 10 നായിരുന്നു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഡിഎംകെ നേതാവിന്റെ സിമന്റ് ഗോഡൗണിൽ നിന്ന് 11.53 കോടിയോളം രൂപ പിടികൂടിയത്. വിഷയത്തിൽ തമിഴ്നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ആദായനികുതിവകുപ്പും തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു. 2017 ൽ ആർകെ നഗർനിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. Content Highlights:Lok Sabha Polls In Tamil Nadus Vellore Cancelled
from mathrubhumi.latestnews.rssfeed http://bit.ly/2Xj6097
via
IFTTT
No comments:
Post a Comment